സൗദി: ചാട്ടയടിയും ജയില്‍ ശിക്ഷയും, സൗദി രാജകുമാരന് ശിക്ഷ വിധിച്ചതെന്തിന്..
സൗദി രാജകുടുംബത്തിലെ രാജകുമാരനാണ് ചാട്ടയടിയും ഒരു മാസം തടവും വിധിച്ചതായി റിപ്പോര്‍ട്ടുള്ളത്
ദുബായ്: സൗദി രാജകുടുംബാംഗത്തിന് ശിക്ഷ നടപ്പിലാക്കി സൗദി കോടതി. സൗദിയിലെ അല്‍ സൗദി രാജകുടുംബത്തിലെ രാജകുമാരനാണ് നിയമം ലംഘിച്ചതിന് ചാട്ടയടിയും ഒരു മാസം തടവും വിധിച്ചത്. ബുധനാഴ്ച ഒരു സൗദി ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൊലപാതക കേസില്‍ പ്രതിയായ രാജകുമാരന്റെ വധശിക്ഷ സൗദി നടപ്പിലാക്കിയതിന് പിന്നാലെയാണ് മറ്റൊരു രാജകുമാരന് സൗദി ശിക്ഷ വിധിക്കുന്നത്. ജിദ്ദാ ജയിലില്‍ ഒരു മാസം തടവില്‍ പാര്‍പ്പിക്കാനാണ് കോടതി വിധി.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒകാസ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെ തിങ്കളാഴ്ച വൈകിട്ട് രാജകുമാരന്റെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. അഞ്ചംഗ പാനലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

രാജകുമാരനെക്കുറിച്ചുള്ള വിവരങ്ങളോ ചുമത്തിയ കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ശിക്ഷ നടപ്പാക്കിയെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സൗദി ജസ്റ്റിസ് മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.
ഒക്ടോബര്‍ 19നായിരുന്നു കൊലപാതക കുറ്റം ചുമത്തി സൗദി രാജകുമാരന്‍ തുക്രി ബിന്‍ സൗദ് അല്‍ കബീറിന്റെ വധശിക്ഷ സൗദി നടപ്പിലാക്കിയത്. 1970ന് ശേഷം ശിക്ഷയ്ക്ക് വിധേയനാവുന്ന ആദ്യത്തെ സൗദി രാജകുടുംബാംഗമായിരുന്നു തുക്രി ബിന്‍. ഇസ്ലാമിക് നിയമത്തിന്റെ ശക്തിയെന്നാണ് സൗദിയിലെ സോഷ്യല്‍ മീഡിയ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കയതിനെ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications