സൗദി: പത്ത് മന്ത്രാലയങ്ങള്‍ വേതന നിയമങ്ങള്‍ ലംഘിക്കുന്നു; അഴിമതി വിരുദ്ധ കമ്മീഷന്‍

  • By: Sandra
Subscribe to Oneindia Malayalam

മനാമ: സൗദിയിലെ പത്ത് മന്ത്രാലയങ്ങള്‍ പ്രതിഫലം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിക്കുന്നതായി സൗദി അഴിമതി വിരുദ്ധ കമ്മീഷന്‍. സൗദി പൗരന്മാര്‍ക്ക് അനധികൃതമായി വേതനം നല്‍കുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഒരു മന്ത്രിയുടെ മകന് ക്രമാതീതമായി ശമ്പളം വര്‍ധിപ്പിച്ചു നല്‍കിയതായും കണ്ടെത്തി.

സൗദിയിലെ ഒരു മന്ത്രാലയത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച അഴിമതി വിരുദ്ധ കമ്മീഷനാണ് രാജ്യത്തെ മറ്റ് മന്ത്രാലയങ്ങള്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാനായി അന്വേഷണം നടത്തിയത്.

സോഷ്യല്‍ മീഡിയ അവകാശ വാദങ്ങള്‍

സോഷ്യല്‍ മീഡിയ അവകാശ വാദങ്ങള്‍

മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് മന്ത്രിയുടെ മകന് നിയമവിരുദ്ധമായി ശമ്പളം വര്‍ധിപ്പിച്ച് നല്‍കുന്നുവെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അഴിമതി വിരുദ്ധ കമ്മീഷന്‍ വിഷത്തില്‍ അന്വേഷണം ആരംഭിച്ചത്.

 ജോലി മെച്ചപ്പെടുത്താന്‍ കരാര്‍

ജോലി മെച്ചപ്പെടുത്താന്‍ കരാര്‍

ജോലിയിലുള്ള മത്സരം വര്‍ധിപ്പിക്കുന്നതിനായി താല്‍ക്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ മകന് വേതനം വര്‍ധിപ്പിച്ച് നല്‍കിയതെന്ന് അഴിമതി വിരുദ്ധ കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

നിയമലംഘനം നടന്നു

നിയമലംഘനം നടന്നു

മന്ത്രിയുടെ മകന് വേതനം വര്‍ധിപ്പിക്കുന്നതിന് സിവില്‍ സര്‍വ്വീസ് മന്ത്രാലയവുമായി ചര്‍ച്ച ചെയ്യുകയോ ഉപദേശം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അഴിമതി വിരുദ്ധ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശമ്പളം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ, പ്രൊഫഷണല്‍ യോഗ്യത, പ്രായം എന്നിവ പരിഗണിച്ചില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

അന്വേഷണത്തിന് പിന്നില്‍ ആരോപണം

അന്വേഷണത്തിന് പിന്നില്‍ ആരോപണം

സോഷ്യല്‍ മീഡിയയില്‍ സൗദിയിലെ ഒരു മന്ത്രാലയത്തെക്കുറിച്ച് അഴിമതി ആരോപണം പുറത്തുവന്നതോടെ അഴിമതി വിരുദ്ധ സേന എല്ലാ മന്ത്രാലയങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പത്തോളം സൗദി മന്ത്രാലയങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പം നല്‍കുന്നതില്‍ നിയമം ലംഘിക്കുന്നുവെന്നാണ് അഴിമതി വിരുദ്ധ സേനയുടെ കണ്ടെത്തല്‍.

പത്ത് മന്ത്രാലയങ്ങളില്‍ അഴിമതി

പത്ത് മന്ത്രാലയങ്ങളില്‍ അഴിമതി

ആരോഗ്യമന്ത്രാലയം, സാമ്പത്തിക ആസൂത്രണ മന്ത്രാലയം, ഗതാഗത മന്ത്രാലയം, കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവയുള്‍പ്പെട്ട 10 മന്ത്രാലയങ്ങളിലാണ് നിയമവിരുദ്ധമായി ശമ്പള വര്‍ധവ് നല്‍കിയിട്ടുള്ളത്.

English summary
Saudi anti-corruption commission says 10 ministries broke hiring rules. Social media claims leads to investigation over the ministries to find illegal hiring.
Please Wait while comments are loading...