പ്രവാസികള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് സൗദി!ആരോഗ്യമേഖലയിലും സ്വദേശിവല്‍ക്കരണം

  • By: Afeef
Subscribe to Oneindia Malayalam

റിയാദ്: സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനം. മൊബൈല്‍ ഫോണ്‍ വിപണി, റീട്ടെയ്ല്‍ മേഖല എന്നിവക്ക് പുറമേ ആരോഗ്യമേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കനാണ് സൗദി തൊഴില്‍,ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്തമായ തീരുമാനമെടുത്തിരിക്കുന്നത്.

ആരോഗ്യമേഖലയില്‍ ആദ്യഘട്ടമായി വിദേശങ്ങളില്‍ നിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതും വിസ അനുവദിക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായാണ് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെയ്ക്കുന്നത്.

ആദ്യഘട്ടം ഡെന്റല്‍ ഡോക്ടര്‍മാര്‍...

ആദ്യഘട്ടം ഡെന്റല്‍ ഡോക്ടര്‍മാര്‍...

സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമേഖലയിലും സൗദി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി വിദേശങ്ങളില്‍ നിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനാണ് തൊഴില്‍, ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ജോലി ചെയ്യുന്നവരുടെ ഭാവി?

നിലവില്‍ ജോലി ചെയ്യുന്നവരുടെ ഭാവി?

സൗദിയിലെ സ്വദേശികളായ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കാനായാണ് സൗദി അറേബ്യ വിദേശങ്ങളില്‍ നിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാരുടെ ഭാവി എന്തായിരിക്കുമെന്ന കാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

പുതിയ വിസ അനുവദിക്കില്ല..

പുതിയ വിസ അനുവദിക്കില്ല..

നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ വിസയും ഇഖാമയും പുതുക്കി നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ ആശുപത്രികളിലേക്കും, ക്ലിനിക്കുകളിലേക്കും സ്ഥാപന വിപുലീകരണത്തിനുമായി പുതിയ വിസ അനുവദിക്കില്ലെന്നാണ് സൗദി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഭാവിയില്‍ നഴ്‌സുമാരും മറ്റു ഡോക്ടര്‍മാരും?

ഭാവിയില്‍ നഴ്‌സുമാരും മറ്റു ഡോക്ടര്‍മാരും?

വിപണിക്ക് ആവശ്യമായത്ര ഡെന്റല്‍ ഡോക്ടര്‍മാര്‍ സൗദിയിലുണ്ടെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. ഭാവിയില്‍ വിദേശങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെയും മറ്റു ഡോക്ടര്‍മാരുടെയും റിക്രൂട്ട്‌മെന്റും നിര്‍ത്തിവെച്ചേക്കുമെന്നും സൂചനയുണ്ട്.

ടാക്‌സി മേഖലയിലും...

ടാക്‌സി മേഖലയിലും...

മൊബൈല്‍ ഫോണ്‍, റീട്ടെയ്ല്‍, അറ്റുകുറ്റപ്പണി തുടങ്ങിയവയ്ക്ക് പുറമേ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമേഖലയിലെ നിയന്ത്രണം. റെന്റ് എ കാര്‍ മേഖലയിലും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലും സൗദി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു.

മുഹറം മുതല്‍ നിര്‍ബന്ധം...

മുഹറം മുതല്‍ നിര്‍ബന്ധം...

അല്‍ഖസീം, ഹായില്‍ മേഖലകളിലെ ഷോപ്പിംഗ് മാളുകളില്‍ മുഹറം ഒന്നു മുതല്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കും. സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനാണ് മാളുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.

നാട്ടിലേക്ക് മടങ്ങിയേക്കും...

നാട്ടിലേക്ക് മടങ്ങിയേക്കും...

സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ഡെന്റല്‍ ഡോക്ടര്‍മാരും പുതിയ തീരുമാനത്തില്‍ ആശങ്കയിലാണ്. മിക്കവരും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കോ നാട്ടിലേക്കോ മടങ്ങാനാണ് സാധ്യത.

English summary
saudi arabia decided to spread nitaqat to health department.
Please Wait while comments are loading...