പുരുഷന്റെ അനുവാദമില്ലാതെ യാത്ര; സൗദിയും മോഡേണാകുന്നു
റിയാദ്: ലോകത്തെ മുസ്ലീം യാഥാസ്തിക സമൂഹത്തില്‍ മുമ്പന്മാരായ സൗദി അറേബ്യ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണില്‍ അയവു വരുത്തുന്നു. പുരുഷന്മാരുടെ പ്രത്യേകിച്ച് ഭര്‍ത്താക്കന്മാരുടെയോ വീട്ടിലെ പ്രധാനപ്പെട്ടവരുടെയോ അനുവാദമില്ലാതെ പുറത്തേക്കുള്ള സഞ്ചാരം പാടില്ലെന്ന നിയമം സൗദി എടുത്തു കളയാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
45 വയസില്‍ താഴെയുള്ള സൗദിയിലെ സ്ത്രീകള്‍ക്ക് തനിയെ സഞ്ചരിക്കുവാന്‍ പുരുഷന്മാരുടെ അനുവാദമുണ്ടെന്ന തെളിവു കൈയ്യിലുണ്ടാകണമെന്നാണ് നിലവിലുള്ള നിയമം. ഇനിമുതല്‍ പാസ്‌പോര്‍ട്ട് കൈയ്യിലുണ്ടെങ്കില്‍ സഞ്ചാരത്തിന് മറ്റു തെളിവുകള്‍ വേണ്ടെന്ന പുതിയ നിയമം കൊണ്ടുവരാനാണ് സൗദി ശ്രമിക്കുന്നതെന്ന് പോസ്‌പോര്‍ട്ട് ഓഫീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക ഐഡി കാര്‍ഡ് പുറത്തിറക്കാനും സൗദി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലെ സ്ത്രീ സഞ്ചാര സ്വാതന്ത്രത്തിനുവേണ്ടി നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. പുരുഷാധിപത്യം നിലനില്‍ക്കുന്ന സൗദി നിയമത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സൗദിയില്‍ നടന്ന സമരം ആഗോള ശ്രദ്ധ നേടിയെടുത്തിരുന്നു. അന്യ രാജ്യങ്ങളില്‍ നിന്നും ഇന്റര്‍ നാഷണല്‍ ലൈസന്‍സ് നേടിയെടുത്ത സ്ത്രീകള്‍ സൗദിയിലെ നഗരങ്ങളിലൂടെ വാഹനം ഓടിച്ചായിരുന്നു പ്രതിഷേധം. ഇത്തരം പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള പുതിയ നിയമം സൗദിയില്‍ വരുന്നതെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications