കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വിദേശ തൊഴിലാളികളുടെ കാലവധി 8വര്‍ഷം?

  • By Aswathi
Google Oneindia Malayalam News

റിയാദ്: സ്വദേശി വത്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിതാഖത്തിന് പിന്നാലെ വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് കൂടുതല്‍ കര്‍ശന നടപടിയുമായി വീണ്ടും സൗദി സര്‍ക്കാര്‍. വിദേശ തൊഴിലാളികളുടെ തൊഴില്‍ കാലാവധി എട്ട് വര്‍ഷമായി നിജപ്പെടുത്തി. ഇതും സ്വദേശിവത്കരണത്തിന്റെ ഭാഗമായി തന്നെയാണ്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ മലയാളികളടക്കം ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.

നിയമം നിലവില്‍ വരുന്നതോടെ പരമാവധി മൂന്ന് പോയിന്റ് മാത്രമെ വിദേശ തൊഴിലാളികളെ അനുവദിക്കൂകയുള്ളൂ. 6000 സൗദി റിയാല്‍, അതായത് ഇന്ത്യന്‍ രൂപ ഏകദേശം ഒരു ലക്ഷം ശമ്പളമുള്ള വിദേശ തൊഴിലാളി 1.5 പോയന്റിന് തുല്യമാണ്. നാലു വര്‍ഷം സൗദിയില്‍ തൊഴില്‍ വിസയില്‍ തങ്ങിയ പ്രവാസിയും 1.5 പോയന്റ് നേടും. അഞ്ചാംവര്‍ഷം ഇഖാമ പുതുക്കുമ്പോള്‍ ഇതു കണക്കാക്കി തുടങ്ങും.

Nitaqat

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് പോയന്റും ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മൂന്നു പോയന്റും നേടും. വിദേശ തൊഴിലാളികള്‍ക്ക് പരമാവധി അനുവദിക്കപ്പെട്ടത് മൂന്നു പോയന്റാണ്. ഭാര്യയും രണ്ടു കുട്ടികളുമായി കുടുംബത്തോടെ കഴിയുകയാണെങ്കില്‍ പുതിയ നിയമമനസരിച്ച് ഇവരെ രണ്ടു വിദേശ തൊഴിലാളികളായി കണക്കാക്കും.

സ്വദേശികള്‍ക്ക് മികച്ച വരുമാനമുള്ള കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയാണ് സൗദി സര്‍ക്കാര്‍ നേരത്തെ നിതാഖത്ത് നടപ്പാക്കിയത്. ലക്ഷകണക്കിന് പ്രവാസിക്കാണ് ഇത് തിരിച്ചടിയായത്.

English summary
Saudi Arabia might restrict foreign workers' stay in the country to a maximum of eight years under a proposed law to create jobs for its citizens, a move expected to affect a large number of Indians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X