കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, വിസാ കാലാവധി നീട്ടി...

Google Oneindia Malayalam News

റിയാദ്: പ്രവാസികള്‍ക്ക് ആശ്വസമായി സൗദി അറേബ്യയുടെ പുതിയ പ്രഖ്യാപനം. വിസിറ്റ് വിസയുടെ കാലാവധി നീട്ടി. സൗദി രാജാവ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യമാമ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരും പങ്കെടുത്തു. സുപ്രധാന തീരുമാനങ്ങളാണ് യോഗത്തില്‍ എടുത്തത്. ഇതില്‍ ചില തീരുമാനങ്ങള്‍ വിസയുമായി ബന്ധപ്പെട്ടുള്ളതാണ്.

വിസിറ്റ് വിസയുടെ കാലാവധി നീട്ടാനാണ് ഒരു തീരുമാനം. സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയുടെ കാലാവധിയാണ് നീട്ടുന്നത്. കൂടാതൈ മറ്റു സിംഗിള്‍ എന്‍ട്രി വിസകളുടെ കാലാവധിയും നീട്ടുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

എല്ലാ ഗണത്തിലുംപെട്ട സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി 90 ദിവസമായി നീട്ടി. ട്രാന്‍സിറ്റ് വിസയിലെത്തുന്നവര്‍ക്ക് സൗദിയില്‍ തങ്ങാവുന്ന സമയം നീട്ടാനും തീരുമാനമായി. 96 മണിക്കൂര്‍ വരെ ഇനി ഇത്തരക്കാര്‍ക്ക് സൗദിയില്‍ തങ്ങാം. ഈ സമയത്ത് പ്രത്യേകം അധിക ഫീസ് നല്‍കേണ്ടതില്ല.

2

സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാന്‍ ഭരണകൂടം പദ്ധതികള്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുകള്‍. 2030 ആകുമ്പോഴേക്കും രാജ്യത്തെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 10 കോടിയായി ഉയര്‍ത്താനാണ് പദ്ധതി.

3

വിവിധ വിസകളാണ് സൗദി അറേബ്യ അനുവദിക്കുന്നത്. 90 ദിവസം കാലാവധിയുള്ള ഉംറ വിസ, 30 ദിവസത്തെ ടൂറിസ്റ്റ് വിസ, 30 ദിവസത്തെ ബിസിനസ് വിസ, 90 ദിവസത്തെ ഫാമിലി വിസിറ്റ് വിസ, ഒരു വര്‍ഷത്തേക്കുള്ള ഫാമിലി വിസിറ്റ് വിസ എന്നിവയാണവ.

4

സൗദി ഭരണകൂടം പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് മാത്രമാണ്. ഇത്തരം വിസയില്‍ ഒരുതവണ മാത്രമാണ് സൗദിയില്‍ വന്ന് പോകാന്‍ സാധിക്കുക. സൗദിക്ക് പുറത്ത് പോയാല്‍ വീണ്ടും തിരിച്ചെത്തുന്നതിന് മറ്റൊരു വിസ എടുക്കേണ്ടി വരും. ഈ പ്രതിസന്ധി പരിഹരിക്കാന്‍ മള്‍ട്രി എന്‍ട്രി വിസയുണ്ട്. എത്ര തവണ വേണമെങ്കിലും ഈ വിസയില്‍ പോയി വരാം.

സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

5

അതേസമയം, ഫിലിപ്പിനോകളെ വീണ്ടും റിക്രൂട്ട് ചെയ്യാന്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ഏഴ് മുതല്‍ ഫിലിപ്പീന്‍സില്‍ നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാമെന്നാണ് സൗദി അറേബ്യ അറിയിച്ചത്. വീട്ടു ജോലി ഉള്‍പ്പെടെയുള്ള ജോലികളാണ് ഫിലിപ്പിനോകള്‍ക്ക് നല്‍കുക. ഫിലിപ്പിനോകള്‍ക്ക് സൗദി അറേബ്യ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വാര്‍ഷിക ശമ്പളം 17288 റിയാലാണ്. ഏകദേശം 3.76 ലക്ഷം രൂപ.

6

ഉഗാണ്ടയില്‍ നിന്ന് സൗദിയിലേക്ക് ജോലിക്ക് എത്തുന്നവര്‍ക്ക് കുറഞ്ഞ വാര്‍ഷിക ശമ്പളം 9500 റിയാലാണ്. തായ്‌ലാന്റില്‍ നിന്നുള്ളവര്‍ക്ക് 10000 റിയാല്‍ ലഭിക്കും. കെനിയക്കാര്‍ക്ക് 10870 റിയാലും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് 13000 റിയാലും ലഭിക്കും. ഇന്ത്യക്കാരുടെ കുറഞ്ഞ വാര്‍ഷിക ശമ്പളം 18000 സൗദി റിയാലാണ്. അതായത് ഏകദേശം 3.92 ലക്ഷം രൂപ.

ജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെ

English summary
Saudi Arabia NRI News: Council Of Minister Decided That Single Entry Visa Validity To extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X