കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: 17 കാരിയുടെ വിവാഹം ആളുമാറി 90 കാരനുമായി ഉറപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

മനാമ: വിവാഹത്തിലെ പ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. വൃദ്ധരെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒട്ടേറെ പെണ്‍കുട്ടികളെപ്പറ്റിയുള്ള വാര്‍ത്ത ഇതിനോകം തന്നെ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ 90 കാരനെ കൊണ്ട് 17കാരിയായ തന്നെ വിവാഹം കഴിപ്പിയ്ക്കാനുള്ള പിതാവിന്റൈ നീക്കത്തെ നിയമപരമായി നേരിട്ട പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ വിജയം. സംഭവം നടക്കുന്നത് സൗദിയിലാണ്.

20 കാരനായ സുന്ദരനെ കാട്ടിയാണ് പിതാവ് 17 കാരിയുടെ വിവാഹം ഉറപ്പിച്ചത്. സുന്ദരനായ ആ ചെറുപ്പക്കാരനെ നിരസിയ്ക്കാന്‍ പെണ്‍കുട്ടിയ്ക്ക് കഴിഞ്ഞില്ല. ഭാവിവരനെന്ന് അയാളെ തന്നെ ഉറപ്പിച്ചു. ശേഷം വിവാഹത്തിനുള്ള കാത്തിരിപ്പ്. വിവാഹ ഉടമ്പടി ഒപ്പ് വയ്ക്കുന്ന ദിനത്തിലാണ് പെണ്‍കുട്ടി തന്റെ പിതാവിന്റെ ചതി മനസിലാക്കുന്നത്. 20 കാരനെ കാട്ടി 90 കാരനെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കാനായിരുന്നു പിതാവിന്റെ ലക്ഷ്യം.

Wedding

വിവാഹ കരാറില്‍ വരന്റെ പ്രായം കണ്ട പെണ്‍കുട്ടി ഞെട്ടി. 90 വയസ്സ്. 20 കാരന്‍ 90 കാരനായതിനെപ്പറ്റി അധികം വൈകാതെ തന്നെ പെണ്‍കുട്ടിയ്ക്ക് മനസിലായി. പെണ്‍കുട്ടിയുടെ അച്ഛന്‍ വൃദ്ധനില്‍ നിന്ന് പെണ്‍പണവും വാങ്ങിയിരുന്നു. ഭര്‍ത്താവിനടുത്തേയ്ക്ക് പോകാന്‍ ഉപദേശിയ്ക്കുകയും ചെയ്തു. എന്ത് വന്നാലും വൃദ്ധനൊപ്പം ജീവിയ്ക്കില്ലെന്ന് പെണ്‍കുട്ടിയും തീരുമാനിച്ചു. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ചില ബന്ധുക്കള്‍ക്കൊപ്പം നിയമപരമായി കാര്യങ്ങള്‍ നേരിടാനൊരുങ്ങി.

തന്നെ പിതാവ് ചതിയ്ക്കുകയായിരുന്നുവെന്നും 20 കാരനെ കാട്ടിയാണ് കല്യാണം ഉറപ്പിച്ചതെന്നും കുട്ടി പറഞ്ഞു. വിവാഹ ഉറമ്പടി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വിശ്വസത്തെ തകര്‍ത്തതിന് പിതാവിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പെണ്‍കുട്ടിയുടെ ധൈര്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചു.

English summary
A court in Saudi Arabia has ruled in favour of a 17-year-old Saudi girl who refused to marry a man in his 90s.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X