സൗദി: 45 വര്‍ഷം മുമ്പു നാടുവിട്ടു, വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍!!

  • By: desk
Subscribe to Oneindia Malayalam

റിയാദ്: നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പു നാടുവിട്ട പ്രവാസി സൗദിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ബാബു കണ്ണന്‍ നായ (58)രെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് സൗദിയിലെ നാരിയയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

inhospital

നാരിയ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലുളള ഇയാള്‍ അബോധാവസ്ഥയിലാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ബാബു 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടതാണ്. ആദ്യം ബാംഗ്ലൂരിലെത്തിയ ബാബി ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. പിന്നീട് മുംബൈയിലെത്തിയ ഇയാള്‍ 1994ല്‍ സൗദിയിലെത്തുകയായിരുന്നു.

babu1


എന്നാല്‍ നാടുവിട്ട് 45 വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാന്‍ ബാബു തയ്യാറായിരുന്നില്ല. ബന്ധുക്കളെ കുറിച്ച് വിവരമില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങാത്തതെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

English summary
Saudi: Indian expat in coma hospitalised after met with accident. He left Kerala before 45 years and stayed in Saudi.
Please Wait while comments are loading...