കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 വര്‍ഷത്തിനു ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറക്കുന്നു

  • By Desk
Google Oneindia Malayalam News

ജിദ്ദ: നീണ്ട 27 വര്‍ഷത്തിനു ശേഷം ആദ്യമായി സൗദിയും ഇറാഖും അതിര്‍ത്തി പങ്കിടുന്ന അല്‍ ജദീദ അറാര്‍ ക്രോസിംഗ് വ്യാപാരത്തിനായി ഉടന്‍ തുറക്കാന്‍ തീരുമാനമായി. സൗദി മക്ക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവിഭാഗവും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ബഗ്ദാദിലെ സൗദി പ്രതിനിധി അബ്ദുല്‍ അസീസ് അല്‍ ശമ്മാരിയും സൗദിയിലെ ഇറാഖ് അംബാസഡര്‍ റാശിദി മുഹ്മൂദ് അല്‍ അനിയും സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യ സന്ദര്‍ശിച്ചു. അവിടത്തെ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരനെ ഓദ്യോഗിക ഓഫീസിലെത്തി കാണുകയും അതിര്‍ത്തി പാത വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അതിര്‍ത്തി ഉദ്ഘാടനച്ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

iran

27 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ അതിര്‍ത്തി മാര്‍ഗം വഴി ഇറാഖില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി പ്രവേശനം അനുവദിച്ചുവരുന്നുണ്ട്. അതിര്‍ത്തി വ്യാപാരത്തിനായി തുറക്കുന്ന കാര്യത്തില്‍ ഇറാഖ് വലിയ താല്‍പര്യം പ്രകടിപ്പിച്ചതായി അല്‍ ശമ്മാരി പറഞ്ഞു.

English summary
Al-Jadidah Arar border crossing between Saudi Arabia and Iraq, which has been closed for some 27 years, will soon reopen for trade following bilateral rapprochement, according to the Saudi Makkah Daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X