കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഫുട്‌ബോള്‍ സ്‌റ്റേഡിയം ആക്രമിക്കാന്‍ പദ്ധതിയിട്ടു; അറസ്റ്റിലായവരില്‍ പാകിസ്താനികളും

അല്‍ ജവഹര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലോകക്കപ്പ് യോഗ്യതാ മത്സരത്തിനിടെ ഭീകരാക്രമണമുണ്ടാകുമെന്ന വിവരമാണ് നിര്‍ണ്ണായകമായത്

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ രണ്ടിടങ്ങളില്‍ ഐസിസ് പദ്ധതിയിട്ട ഭീകരാക്രമണ ശ്രമങ്ങള്‍ സൗദി പരാജയപ്പെടുത്തി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടും അല്‍ ജവറ ഫുട്‌ബോള്‍ സ്‌റ്റേഡിയം ലക്ഷ്യമിട്ടും സ്ഥാപിച്ച സ്‌ഫോടനവസ്തുക്കളാണ് പൊലീസ് കണ്ടെത്തി നിര്‍വീര്യമാക്കിയത്. എട്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 11ന് അല്‍ ജവഹര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലോകക്കപ്പ് യോഗ്യതാ മത്സരത്തിനിടെ ഭീകരാക്രമണമുണ്ടാകുമെന്ന വിവരമാണ് നിര്‍ണ്ണായകമായത്. സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളെത്തുടര്‍ന്ന് നടത്തിയ അന്വേഷണവും സൗദിയില്‍ നിലയുറപ്പിച്ചിട്ടുള്ള ഐസിസ് ഭീകരരിലാണ് എത്തി നില്‍ക്കുന്നത്.

മുന്നറിയിപ്പ് ലഭിച്ചിരുന്നു

മുന്നറിയിപ്പ് ലഭിച്ചിരുന്നു

ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മസൂര്‍ അല്‍ തുക്രിയെ ഉദ്ധരിച്ച് സൗദി ഗസറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018 ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിനിടെ ആക്രമണമുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്നാണ് സ്‌ഫോടനവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞതെന്നാണ് സൗദി ഗസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 അറസ്റ്റിലായവരില്‍ പാകിസ്താനികള്‍

അറസ്റ്റിലായവരില്‍ പാകിസ്താനികള്‍

പാക് പൗരന്മാരായ സുലൈമാന്‍ അരാബ്ദീന്‍, ഫറമാനുള്ള നഖ്ഷ്ബന്ധ് ഖാന്‍, സിറിയന്‍ പൗരന്‍ ഹസ്സന്‍ അബ്ദുള്‍കരീം ഹജ്ജ്‌സ മുഹമ്മദ്, സുഡാന്‍ പൗരന്‍ അബ്ദുളസീം അല്‍ താഹിര്‍ അബ്ദുള്ള ഇബ്രാഹിം എന്നിവരാണ് സൗദിയില്‍ അറസ്റ്റിലായത്. സൌദി അറേബ്യയും യുഎഇയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും സൗദി ആഭ്യന്തരമന്ത്രാലയ വക്താവ് പറയുന്നു.

 പദ്ധതി തകര്‍ത്തു

പദ്ധതി തകര്‍ത്തു

ലോകക്കപ്പ് യോഗ്യതാ മത്സരത്തിനിടെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ആക്രമണം നടത്താനുള്ള ഐസിസുമായി ബന്ധമുള്ള രണ്ട് ഭീകരസംഘടനകളുടെ പദ്ധതി പരാജയപ്പെടുത്തിയതായി പൊലീസ് പറയുന്നു. മത്സരത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുള്ള വിവരം ലഭിച്ചത്.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതോടെ കൂടുതല്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ച് പരിശോധന ശക്തമാക്കിയതാണ് ഫുട്‌ബോള്‍ മാച്ചിന് മുമ്പായി ഭീകരരെ കുടുക്കാന്‍ സഹായിച്ചത്.

റിയാദില്‍ ഐസിസ് സജീവമാകുന്നു

റിയാദില്‍ ഐസിസ് സജീവമാകുന്നു

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ 200 കിലോമീറ്റര്‍ അകലെയുള്ള ഷാഖ്രയില്‍ സിറിയിയിലെ ഐസിസുമായി ബന്ധമുള്ള ഭീകരസംഘടാ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. ഐസിസ് ബന്ധം സംശയിച്ച ഏഴ് സൗദി പൗരന്മാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

English summary
Saudi: Police foiled terror spots and arrested ISIS militants. Saudi Interior ministy revealed the issue after foiled two terror attack plas by the ISIS in Riyadh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X