കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭരണകടകളില്‍ വനിതകള്‍ വേണ്ടെന്ന് സൗദി

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: ആഭരണകടകളില്‍ വനിതാവത്ക്കരണം നടപ്പിലാക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് മാത്രം ആവശ്യമുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മാത്രം വനിത വത്ക്കരണം നടപ്പിലാക്കണമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ ആശ്രിയിക്കുന്ന കടകളില്‍ വനിതകള്‍ മാത്രമേ സെയില്‍ സ്റ്റാഫായി ജോലിയ്ക്ക് വയ്ക്കാവൂ എന്ന നിയമം സൗദിയില്‍ കര്‍ശനമാക്കിയിരിരുന്നു. എന്നാല്‍ സ്ത്രീകളുടെ ആഭരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാവത്ക്കരണം നടപ്പിലാക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Jewellery

സ്ത്രീകളുടെ മാത്രം ആഭരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതവത്ക്കരണം നടപ്പിലാക്കുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഭാര്യമാര്‍ക്ക് ആഭരണം വാങ്ങാന്‍ പുരുഷന്‍മാര്‍ ആഭരണകടകളില്‍ ചെല്ലാറുണ്ട്. അതിനാല്‍ തന്നെ വനിത വത്ക്കരണത്തിന്റെ മാനദണ്ഡങ്ങള്‍ ആഭരണക്കടകള്‍ക്ക് ബാധകമല്ല. ആഭരണക്കടകളില്‍ മതിയായ പരിശീലനം ലഭിച്ച വനിതകള്‍ ഇല്ലാത്തതിനാലാണ് വനിതവത്ക്കരണം നടപ്പിലാക്കുന്നെന്ന വാര്‍ത്ത തൊഴില്‍മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ തൈസീറുല്‍ മുഫറജ് നിഷേധിച്ചു.

സൗദിയിില്‍ വനിതവത്ക്കരണത്തിന്റെ മൂന്നാംഘട്ടമാണ് പുരോഗമിയ്ക്കുന്നത്. ഈ ഘട്ടത്തില്‍ അബായകള്‍, ചെരുപ്പ്, ബാഗ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കായുള്ള സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലാണ് വനിത വത്ക്കരണം നടപ്പിലാക്കുന്നത്.

English summary
Saudi says men will remain in jewellery shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X