കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ സാന്പത്തിക പ്രതിസന്ധി വരുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്, അങ്കലാപ്പ് കേരളത്തില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഗള്‍ഫിലെ പ്രവാസികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ സൗദി അറേബ്യ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ്. അഞ്ച് വര്‍ഷത്തിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ സൗദിയില്‍ കണ്ട് തുടങ്ങും.

ആറംഗ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ സൗദി മാത്രമല്ല സാമ്പത്തികമായ പ്രതിസന്ധികളിലേയ്ക്ക് നീങ്ങാന്‍ പോകുന്നത്. ബഹ്‌റൈനും ഒമാനും സമാനമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്ന് പോകും. ധനകമ്മി പെരുകുന്നത് നിയന്ത്രിയ്ക്കാന്‍ സൗദി ശ്രമം നടത്തുകയാണ്. നിലവില്‍ ധനക്കമ്മി കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അഞ്ച് വര്‍ഷം

അഞ്ച് വര്‍ഷം

ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്തുന്നതിന് അഞ്ച് വര്‍ഷം മതിയാകുമോ. എണ്ണവില കുറയുന്നതാണ് സൗദിയെ പ്രതിസന്ധിയിലാക്കുന്നത്. മറ്റ് വരുമാന മാര്‍ഗങ്ങളെല്ലാം കുറവാണ്. നികുതിയില്‍ നിന്ന് വരുമാനം കണ്ടെത്തുന്നതിന് സബ്‌സിഡികള്‍ ഉള്‍പ്പടെ രാജ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ ബജറ്റ് കമ്മി വെട്ടിച്ചുരുക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല

യുഎഇ പേടിയ്‌ക്കേണ്ട

യുഎഇ പേടിയ്‌ക്കേണ്ട

മെച്ചപ്പെട്ട വരുമാന സ്രോതസുകള്‍ ഉള്ളതിനാല്‍ തന്നെ സൗദി അറേബ്യയെപ്പോലെ യുഎഇ ആശങ്കപ്പെടേണ്ട കാര്യമില്ല. കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ സാമ്പത്തിക ഭദ്രത അടുത്ത 20 വര്‍ഷത്തേയ്ക്ക് കൂടി ഏറെ സുരക്ഷിതമായിരിയ്ക്കുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എണ്ണവില കുറയുന്നത്

എണ്ണവില കുറയുന്നത്

എണ്ണവിലയുടെ വ്യതിയാനം അനുസരിച്ച് സാമ്പത്തിക നയങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഐഎംഎഫ് നല്‍കുന്ന മുന്നറിയിപ്പ്

ബജറ്റ് കമ്മി

ബജറ്റ് കമ്മി

ആഭ്യന്തര ഉത്പാദനം കുറയുകയും ബജറ്റ് കമ്മി ഉയരുകയും ചെയ്യുന്നതാണ് സൗദി നേരിടുന്ന പ്രധാന വെല്ലുവിളി

ആശങ്ക

ആശങ്ക

ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയാല്‍ ഇന്ത്യയ്ക്കും അത് ഗുണകരമാകില്ല. ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലയ്ക്കും. മാത്രമല്ല തൊഴില്‍ നഷ്ടമായി പ്രവാസികള്‍ നാട്ടിലേയ്ക്ക് മടങ്ങും

മലയാളികളേ....

മലയാളികളേ....

ഗള്‍ഫ് രാജ്യങ്ങളില്‍ നല്ലൊരു ശതമാനം മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ കേരളത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ

English summary
Saudis risk draining financial assets in 5 years, IMF says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X