കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് പണി ഉറപ്പ്, പ്രത്യേക കാമറയുമായി ദുബായ് പോലീസ്

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: ട്രാഫിക് നിയമം ലംഘിക്കാന്‍ നിക്കല്ലെ പണി കിട്ടുവേ, ദുബായില്‍ ഹാര്‍ഡ് ഷോള്‍ഡറിലൂടെ വാഹനങ്ങള്‍ ഓവര്‍ടേക് ചെയ്യുന്നവരെ പിടിക്കാന്‍ ദുബായ് പോലീസ് പ്രത്യേക കാമറ വികസിപ്പിച്ചു. ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക് ചെയ്യുന്നത് വ്യാപകമാവുന്ന സാഹചര്യത്തിലാണ് പുതിയ കാമറ സ്ഥാപിക്കാന്‍
ദുബായ് പോലീസിനെ പ്രേരിപ്പിച്ചത്.

നിയമലംഘനം പിടിക്കപ്പെട്ടാല്‍ അറുന്നൂറ് ദിര്‍ഹം പിഴയും ഒരുമാസം കാര്‍ പിടിച്ചെടുക്കുകയും ചെയ്യും. ദുബായുടെ വിവിധ ഭാഗങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

dubai-traffic.jpg -Properties

ഇതിനിടയില്‍ തന്നെ കാമറ നിരവധി പേരെ പിടികൂടിയിട്ടുണ്ട്. വാഹനങ്ങള്‍ ഹാര്‍ഡ് ഷോള്‍ഡറിലെ മഞ്ഞലൈനില്‍ പ്രവേശിക്കുന്നത് പിടികൂടാനുള്ള പ്രത്യേക മികവോടെയാണ് ദുബായ് പോലീസ് തന്നെ ഡിസൈന്‍ ചെയ്ത കാമറ വികസിപ്പിച്ചതെന്ന് ട്രാഫിക് ചീഫ് കേണല്‍ സൈഫ് അല്‍ മസ്രൂയി പറഞ്ഞു.

ദുബായിയുടെ തിരക്കുള്ള റോഡുകളില്‍ ഹാര്‍ഡ് ഷോള്‍ഡറിലൂടെ വാഹനങ്ങളെ ഓവര്‍ടേക് ചെയ്യുന്ന പ്രവണത കൂടിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഹാര്‍ഡ് ഷോള്‍ഡറിന്റെ ദുരുപയോഗം പുതിയ സംവിധാനത്തിലൂടെ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നും പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

English summary
Dubai Police has installed sensors on roads to record hard shoulder violations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X