വന്‍ മയക്കുമരുന്ന് സംഘത്തെ ഷാര്‍ജ പോലീസ് പിടികൂടുന്ന വീഡിയോ പുറത്തുവിട്ടു..

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: സേഫ്റ്റി സിറ്റി എന്ന ആപ്തവാക്യം ലക്ഷ്യമിട്ട് ഷാര്‍ജയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് ഘടിപ്പിച്ച സെക്യൂരിറ്റി കേമറയില്‍ കുടുങ്ങിയത് വന്‍ മയക്കുമരുന്ന് സംഘം.

നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ

ഏതാണ്ട് 20 കിലോ തൂക്കം വരുന്ന വിപണിയില്‍ 15 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നാണ് ഷാര്‍ജ പോലീസ് പിടികൂടിയിരിക്കുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അപകടം വിതക്കുന്ന ക്യസ്റ്റല്‍ ഡ്രഗ്‌സും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നതായി ഷാര്‍ജ പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

shj

ഏഷ്യന്‍ വംശജരായ 19 അംഗ സംഘമാണ് അതിവിദഗ്ധമായി മയക്കുമരുന്ന് കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിരുന്നത്. പ്രധാന വ്യക്തിയുടെ കീഴിലുള്ളവര്‍ തമ്മില്‍ പരസ്പരം കാണുകയോ അറിയുകയോ ചെയ്യാറില്ല. എന്നാല്‍ കൈമാറ്റം ചെയ്യേണ്ട വസ്തു ആളൊഴിഞ്ഞ പ്രദേശത്ത് കുഴിച്ചിടുന്നു.

shj

സ്ഥലത്തിന്റെ ലോക്കേഷനും ചിത്രവും ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അത് ലഭിക്കേണ്ട വ്യക്തിക്ക് അയച്ച് കൊടുക്കയും അയാള്‍ പിന്നീട് അവിടെ വന്ന് വസ്തു എടുത്ത് കൊണ്ടു പോവുകയുമാണ് കൈമാറ്റ രീതിയെന്ന് പോലീസ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിട്ടുണ്ട്.

shj

പോലീസ് ഘടിപ്പിച്ച കേമറയില്‍ സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ദയില്‍പ്പെട്ട പോലീസ് ഒരു മാസമായി ഇതുമായി ബന്ധപ്പെട്ട് രഹസ്യമായി അന്യേഷണം നടത്തുകയായിരുന്നുവെന്ന് ഷാര്‍ജ പോലീസ് വിശദീകരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sharja police caught Drugs mafia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്