Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ; അക്ഷരോത്സവത്തിനു തിരി തെളിഞ്ഞു

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്.

ഷാര്‍ജ: കൂടുതല്‍ വായിക്കൂ എന്ന സന്ദേശം ലോകത്തിനു നല്‍കി 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്.

യുഎഇ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ ന്ഹ്യാന്‍ വിശിഷ്ടാതിഥിയായിരുന്നു. ഉദ്ഘാടനത്തിനു ശേഷം മേളയിലെ മിക്ക പവലിയനുകളും സംഘം സന്ദര്‍ശിച്ചു.

12

അറബ് സംസ്‌കാരവും പാരമ്പര്യവും ലോകത്തോട് വിളിച്ചു പറയാനുള്ള ഏറ്റവും നല്ല വേദിയാണ് പുസ്തകോത്സവമെന്നും അറിവു കൊണ്ട് ലോകം കീഴടക്കാന്‍ വായനയിലൂടെ സാധിക്കുമെന്നും ശൈഖ് സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു.

 9

ഷാര്‍ജ പുസ്തകോത്സവം ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുളള 1600 ലധികം പ്രസാധകര്‍ പതിനഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളാണ് പുസ്തക പ്രേമികള്‍ക്ക് മുന്നില്‍ അണിനിരത്തിയിരിക്കുന്നത്. മേളയിലെ മലയാളി സാന്നിധ്യവും ഏറെ പ്രസക്തമാണ്.

81

കേരളത്തില്‍ നിന്നും കലാ-സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രത്യേക ക്ഷണിതാക്കളായി മേളയില്‍ എത്തിച്ചേരും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഇന്ത്യന്‍ പവലിയനായിരിക്കും ജനങ്ങളുടെ ആകര്‍ഷണ കേന്ദ്രം.

72

നവംബര്‍ 12 നാണ് പുസ്തകമേള അവസാനിക്കുക. ഷാര്‍ജ എക്സപോ സെന്ററില്‍ നടക്കുന്ന പുസ്തക മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+