കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ പുസ്തക മേളയ്ക്ക് 14 ന് കൊടിയേറ്റം; നഗരം പുസ്തക നഗരിയായി മാറും

Google Oneindia Malayalam News

ഷാര്‍ജ: 64 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് ആയിരത്തഞ്ഞൂറിലധികം പ്രസാധകരുമായാണ് 34ാം മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുന്നത്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍, കവി സച്ചിദാനന്ദന്‍ ചെറുകഥാക്യത്ത് ടി.പത്മനാഭന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങി മലയാളത്തിലെ പ്രമുഖര്‍ ഇത്തവണത്തെ പുസ്തക മേളയില്‍ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കും.യുഎഇ യുടെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഷാര്‍ജ നവംബര്‍ ഒന്ന് മുതല്‍ പതിനാല് വരെ പുസ്തക പ്രേമികളുടെയും സാഹിത്യകാരന്മാരുടെയും സംഗമ വേദിയായി മാറും.

210 ഭാഷകളില്‍ നിന്നായി 15 ലക്ഷത്തിലധികം ക്യതികള്‍ ഈ അക്ഷര ലോകത്ത് എത്തിച്ച് ഇത്തവണത്തെ മേള പുതിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയര്‍മാനും ഡയറക്ടറുമായ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. പുസ്തക മേളയെ കുറിച്ച് വിശദീകരിക്കാന്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

sibf-4

സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സാംസ്‌കാരിക ലോകത്തെ ആശയ വിനിമയത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായാണ് പുസ്‌കമേളയെ കാണുന്നതെന്നും അദ്ദേഹത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഓരോ വര്‍ഷവും മേളയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതെന്നും അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി കൂട്ടിച്ചേര്‍ത്തു.

sibf-englishinfographics1

11 ദിവസം നീണ്ടു നില്‍ക്കുന്ന മേള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നിരവധി പ്രമുഖരുമായുള്ള മുഖാമുഖവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പ്രത്യേക വായനാകളരി, വിനോദ മത്സരങ്ങള്‍, പാവക്കളി, ശാസ്ത്രീയ വിഷയങ്ങളിലെ ക്ലാസുകള്‍ എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറും. 146 പ്രസാധകരുമായി യുഎഇ യാണ് ഇത്തവണത്തെ താരം. മലയാളത്തില്‍ നിന്നടക്കം 110 പ്രസാധകരുമായി ഇന്ത്യ തൊട്ടു പിറകിലുണ്ട്.

English summary
Sharjah International Book Fair: A corner for cooks, bakers and every kind of foodie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X