ദുബായില്‍ മലയാളി വീട്ടമ്മയ്ക്ക് അപൂര്‍വ്വ ഭാഗ്യം...!! അടിച്ചത് കോടികളാണ്..കോടികള്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദുബായ്: ഭാഗ്യം വരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ലോട്ടറിക്കച്ചവടം തളിര്‍ക്കാനുള്ള കാരണം തന്നെ ഭാഗ്യത്തോടുള്ള മനുഷ്യന്റെ കൊതി ആണല്ലോ. ഭാഗ്യം വരികയാണെങ്കില്‍ ചെറുതൊന്നും പോര. ഇത്തിരി വലുത് തന്നെ വേണം. ദുബായിലെ മലയാളി വീട്ടമ്മയ്ക്ക് ലഭിച്ചിരിക്കുന്നത് അത്തരമൊരു കൂടിയ ഇനം ഭാഗ്യമാണ്. ഒന്നും രണ്ടും അല്ല, കോടികളാണ് കയ്യിലെത്തിയിരിക്കുന്നത്.

Read Also: മദ്രസകള്‍ക്ക് പൂട്ടിട്ട് ബിജെപി സര്‍ക്കാര്‍..!! ഇസ്ലാം മതം പഠിക്കേണ്ടെന്ന്..!!

Read Also: മുസ്ലിം ലീഗിന് വേണ്ടാത്ത ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?? ഞെട്ടലില്‍ ലീഗ് നേതൃത്വം..!!

അമ്പരപ്പിക്കുന്ന ഭാഗ്യനേട്ടം

ദുബായിലെ താമസക്കാരിയായ മലയാളി വീട്ടമ്മയ്ക്കാണ് അമ്പരപ്പിക്കുന്ന ഭാഗ്യനേട്ടം ഉണ്ടായിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തതാണ് ശാന്തി അച്യുതന്‍ എന്ന വീട്ടമ്മയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.

കോടികളാണ് കോടികൾ

നറുക്കെടുപ്പില്‍ ശാന്തിയ്ക്ക് ലഭിച്ചത് എത്ര രൂപയെന്നറിഞ്ഞാല്‍ ഞെട്ടും. 6.4 കോടി രൂപ, അതായത് 3.67 ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. 4664 എന്ന നമ്പറിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

മലയാളി വീട്ടമ്മയ്ക്ക് ഭാഗ്യം

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലൈനര്‍ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പ് വഴിയാണ് ശാന്തി അച്യുതന് ഈ വന്‍ തുക സമ്മാനമായി ലഭിച്ചത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ഭാഗ്യവാന്മാർ വേറെയും

ഇതാദ്യമായല്ല ദുബായിലെ മലയാളികളെ ഭാഗ്യം തേടിയെത്തുന്നത്. അടുത്തിടെ ഷാര്‍ജയില്‍ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യറിന് 6.7 കോടി രൂപ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ചിരുന്നു.

അരക്കിലോ സ്വർണം ഐമയ്ക്ക്

മലയാളത്തിലെ യുവനടി ഐമ സെബാസ്റ്റ്യന് കഴിഞ്ഞ ദിവസം നറുക്കെടുപ്പില്‍ ലഭിച്ചത് അരക്കിലോ സ്വര്‍ണം ആണ്. ദുബായിലെ മലബാര്‍ ഗോള്‍ഡിന്റെ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലാണ് ഐമയെ ഭാഗ്യം കടാക്ഷിച്ചത്.

ശ്രീരാജിന് 12 കോടി

തൃശ്ശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് അബദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ചത് 12 കോടിയിലധികം രൂപയാണ്. യുഎഇയില്‍ 9 വര്‍ഷമായി ഷിപ്പിങ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ് കൃഷ്ണന്‍.

English summary
Malayali house wife has got six crores in Dubai
Please Wait while comments are loading...