യുഎഇ: അശ്ലീല വീഡിയോകള്‍ക്ക് മുമ്പില്‍ സ്‌നാപ്പ് ചാറ്റ് മുട്ടുമടക്കി
അബുദാബി: അശ്ലീല മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നതിനെ തുടര്‍ന്ന് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ്പ് ചാറ്റിന് ജിസിസി രാജ്യങ്ങളില്‍ പൂട്ട് വീഴുന്നു. യുഎഇ ടെലികോ
എമിറേറ്റ്‌സ് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനോട് യുഎഇയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിക്കാത്ത ഉള്ളടങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ടെലികോം റെഗുലേറ്ററുടെ നിര്‍ദ്ദേശ പ്രകാരം സ്‌നാപ്പ്തചാറ്റ് നേരത്തെ ഇവ നീക്കം ചെയ്തിരുന്നു. സ്‌നാപ്പ്ചാറ്റ് ഉപയോക്താക്കളുടെ പരാതി പ്രകാരമാണ് ടെലികോം റെഗുലേറ്റര്‍ സ്‌നാപ്പ് ചാറ്റുമായി ബന്ധപ്പെട്ടത്. അമേരിക്കയിലെ അമ്മയ്ക്കും മകള്‍ക്കുമെതിരെ പ്രചരിച്ച അശ്ലീല വിവരങ്ങളായിരുന്നു പരാതിക്കാധാരം.


സ്‌നാപ്പ് ചാറ്റ്
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് സ്‌നാപ്പ്ചാറ്റ്. ചാറ്റ്, വോയ്‌സ്‌കോള്‍, വീഡിയോ കോള്‍ എന്നീ സംവിധാനങ്ങളുള്ള സ്‌നാപ്പ് ചാറ്റ് ലോകത്തിന്റെ എല്ലാഭാഗങ്ങളിലുള്ളവരേയും തമ്മില്‍ ബന്ധിപ്പിക്കുന്നു.

അശ്ലീല മെസേജുകള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വ്യാപകമായി പ്രചരിച്ച അശ്ലീല മെസേജുകളാണ് ടെലികോം റെഗുലേറ്ററെ നിരോധമേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്.

നിരോധനം
സ്‌നാപ്പ് ചാറ്റില്‍ അശ്ലീല മെസേജുകളും വീഡിയോകളും പ്രചരിക്കുന്നത് തടയാന്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിന് പകരം പ്രായം അടിസ്ഥാനമാക്കി നിരോധനമേര്‍പ്പെടുത്തണമെന്നാണ് ഉപയോക്താക്കളുടെ പക്ഷം.

സുരക്ഷാ നയങ്ങള്‍
സ്‌നാപ്പ് ചാറ്റ് ആളുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്.

കുട്ടികള്‍ക്കുള്ള നിരോധനം
സ്‌നാപ്പ്ചാറ്റ് വഴി കുട്ടികളിലേക്ക് അശ്ലീല മെസേജുകള്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ വിലക്കണം.

പ്രായപരിധി
സ്‌നാപ്പ്ചാറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്നും പോസ്റ്റുകള്‍ കൃത്യമായ നിരീക്ഷണമെന്നുമാണ് ഇതോടെ ഉയര്‍ന്നുവന്നിട്ടുള്ള ആവശ്യം.

സ്‌നാപ്പ് ചാറ്റിന് നേരത്തെയും നിരോധനം
യുഎഇ ടെലികോം ദാതാക്കളായ ഡിയു, എത്തിസലാത്ത് എന്നിവര്‍ വിഒഐപി നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് സ്‌നാപ്പ് ചാറ്റിന്റെ വോയ്‌സ്, വീഡിയോ കോളുകള്‍ നിരോധിച്ചിരുന്നു. പുതിയ അപ്‌ഡേഷനിലാണ് പിന്നീട് ഈ രണ്ട് ഫീച്ചറികളും അനുവദിച്ചത്.

സ്‌നാപ്പ്ചാറ്റിന്റെ ഉപയോക്താക്കള്‍
ലോകത്ത് 150 മില്യണ്‍ ഉപയോക്താക്കളാണ് സ്‌നാപ്പ്ചാറ്റിനുള്ളത്. യുഎഇയിലെ 12 ശതമാനത്തോളം വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും സ്‌നാപ്പ് ചാറ്റ് ഉപയോക്താക്കളാണ്.

സ്‌നാപ്പ് ചാറ്റ് സ്വന്തമാക്കാന്‍ ഫേസ്ബുക്കും ശ്രമിച്ചിരുന്നു
2103ല്‍ മൂന്ന് ബില്യണ്‍ ഡോളറിന് സ്‌നാപ്പ് ചാറ്റിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഫേസ്ബുക്ക് നടത്തിയിരുന്നു. ഫേസ്ബുക്കിന്റെ ആഗ്രഹം നടക്കാതെ പോയതോടെ 23കാരനായ ഇവാന്‍ സ്പീജലാണ് സ്‌നാപ്പ്ചാറ്റിന്റെ സിഇഒ സ്ഥാനത്തേക്ക് വന്നത്.

വളര്‍ച്ചയുടെ വഴി
അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്പ് ചാറ്റാണ് ഇപ്പോള്‍ 150 മില്യണ്‍ ഉപയോക്താക്കളിലെത്തി നില്‍ക്കുന്നത്. 100 മില്യണ്‍ ഉപയോക്താക്കള്‍ പ്രതിദിനം 25- 30 മിനിറ്റ് സ്‌നാപ്പ് ചാറ്റില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

വീഡിയോ അപ്‌ഡേഷന്റെ പ്രത്യേകത
സ്‌നാപ്പ് ചാറ്റില്‍ പോസറ്റ് ചെയ്യുന്ന ഓരോ വീഡിയോയും 24 മണിക്കൂറിന് ശേഷം നീക്കം ചെയ്യും എന്നത് ഒരു പ്രത്യക്ത. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രത്യേകയും സ്‌നാപ്പ് ചാറ്റിനെ വേറിട്ട് നിര്‍ത്തുന്നു.

സ്‌നാപ്പ് ചാറ്റിന്റെ പ്രതികരണം
ഉപയോക്തക്കളോ ഗ്രൂപ്പുകളോ പോസറ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് സ്‌നാപ്പ്ചാറ്റിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications