പൊലിഞ്ഞത് യുഎഇ യുടെ സ്ത്രീ ശബ്ദം
രാജ്യത്തിനും സമൂഹത്തിനും വേണ്ടി സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് യുഎഇ ലെ സ്ത്രീകള്‍ക്ക് പഠിപ്പിച്ച് കൊടുത്ത കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്നു അമീറ ബിന്‍ കറം.
ഷാര്‍ജ: ഷാര്‍ജയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട അമീറ ബിന്‍ കറമിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുശോചന പ്രവാഹം ഒഴുകുകയാണ്. തനിക്ക് ഒരു മകള്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് ഷാര്‍ജ ഭരണാധികാരിയുടെ പത്നി തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് യുഎഇ ലെ സ്ത്രീകള്‍ക്ക് പഠിപ്പിച്ച് കൊടുത്ത കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്നു അമീറ ബിന്‍ കറം.
Read Also: ഷാര്‍ജയിലെ വില്ലയില്‍ വന്‍ തീപ്പിടുത്തം; 4 സ്ത്രീകള്‍ ശ്വാസം മുട്ടി മരിച്ചു!
അര്‍ബുദ രോഗം കൊണ്ട് പൊറുതിമുട്ടിയ ആയിരങ്ങള്‍ക്ക് സ്വാന്തനമേകാന്‍ സര്‍വ്വസന്നാഹങ്ങളുമായി അമീറ മുന്നിട്ടറങ്ങിയപ്പോള്‍ ഫ്രണ്ട്സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ് സൊസൈറ്റി എന്ന സ്ഥാപനം തന്നെ നിലവില്‍ വന്നു. സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ മാറി നില്‍ക്കേണ്ടവരല്ലെന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ആരുടെ മുന്നിലും തലയുയര്‍ത്തി നില്‍ക്കുവാനുള്ള കരുത്ത് സ്ത്രീകള്‍ സ്വായത്തമാക്കണണെന്നും സ്ത്രീകളെ പഠിപ്പിച്ച കരുത്തുറ്റ വ്യക്തിയായിരുന്നു അമീറ. ബിസിനസ്സ് മേഖലയിലും തന്റെതായ ശൈലിയില്‍ അമീറ തിളങ്ങിയിരുന്നു. ബിസിനസ്സ് വിമണ്‍സ് കൗണ്‍സിലില്‍ രാജ്യാന്തര വേദികളില്‍ ഷാര്‍ജയെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള അവസരം പലതവണ അമീറയെ തേടിയെത്തിയിരുന്നു.

ഐക്യരാഷ്ട്ര സഭയിലും അമീറയുടെ സാന്നിധ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിന് നമ ഇന്റര്‍നാഷണല്‍ ഫണ്ടിന് രൂപം കൊടുത്തപ്പോള്‍ മുന്‍നിരയില്‍ അമീറ ബിന്‍ കറം ഉണ്ടായിരുന്നു. സമൂഹത്തില്‍ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകള്‍ പുതിയ സംരഭങ്ങളുമായി മുന്നിട്ടിറങ്ങുമ്പോള്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി ഒരു കോടി ദിര്‍ഹത്തിലധികം സമാഹരിക്കുന്ന പദ്ധതിയായിരുന്നു നമ ഇന്റര്‍നാഷണല്‍ ഫണ്ട്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയായിരുന്നു സംരഭത്തിന്റെ ചെയര്‍പേഴ്സണ്‍.
2017 ല്‍ നമയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കാനിരിക്കുന്ന രാജ്യാന്തര വനിതാ ശാക്തീകരണ ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമീറയെ മരണം അപകട രൂപത്തില്‍ തട്ടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഇവര്‍ താമസിക്കുന്ന വില്ലയില്‍ തീ പടരുന്നത് ശ്രദ്ദയില്‍പ്പെട്ട അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ ചേതനയറ്റ ശരീരമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
ഉറക്കത്തിലായിരുന്ന അമീറയും കുടുംബവും ശക്തമായ പുക ശ്വസിച്ച് അബോധാവസ്ഥയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇവരുടെ മാതാവ് ഉള്‍പ്പെടെ നാലു സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ സഹോദരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.












Click it and Unblock the Notifications