ഇന്ത്യന്‍ ടെക്കി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: അമരിക്കയിലെ കാലിഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇന്ത്യന്‍ യുവാവ് വെടിയേറ്റുമരിച്ചു. തെലങ്കാനയിലെ വാറങ്കല്‍ ജില്ല സ്വദേശിയായ വംശി ചന്ദര്‍ റെഡ്ഡി(27) ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ മില്‍പ്പാറ്റാസിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു വംശിയയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യയില്‍ നിന്നും ബിടെക് കഴിഞ്ഞ വംശി അമേരിക്കയില്‍ എംഎസ് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിനുശേഷം പാര്‍ട്‌ടൈം ജോലി ചെയ്തുവരികയായിരുന്നു. വെടിയൊച്ചകേട്ട് പോലീസ് ഇയാളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തുമ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. പണവും കാറുമായാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും കവര്‍ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

murder-revolver

വംശിയുടെ പിതാവ് മോഹന്‍ റെഡ്ഡി ഒരു കര്‍ഷകനാണ്. ഞായറാഴ്ച രാവിലെയാണ് അമേരിക്കന്‍ പോലീസില്‍ നിന്നും മകന്റെ കൊലപാതകവിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ അമേരിക്കയില്‍ ജോലി അന്വേഷിച്ചുവരികയായിരുന്നു. പുതിയ നിയമത്തെ തുടര്‍ന്ന് ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടായത് മകനെ വിഷമിപ്പിച്ചിരന്നതായും അദ്ദേഹം പറഞ്ഞു.

ജോലി ലഭിച്ചില്ലെങ്കിലും മകനോട് തിരിച്ച് ഇന്ത്യയിലേക്ക് വരാന്‍ താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഒരിക്കലും തിരിച്ചുവരാത്തിടത്തേക്ക് അവന്‍ യാത്രയായെന്ന് പിതാവ് പറയുന്നു. മുംബൈ സ്വദേശിയായ രാകേഷ് തല്‍രേജയെ ജമൈക്കയില്‍വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരുനും സമാനരീതിയില്‍ കൊല്ലപ്പെടുന്നത്.


English summary
Techie from Telangana shot dead in California in suspected case of robbery
Please Wait while comments are loading...