കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തിന് പിന്നാലെ ഖത്തറിലും നിരോധനം; സൗദി തീരുമാനം നാളെ

Google Oneindia Malayalam News

ദോഹ: ദളപതി വിജയ് നായകനാകുന്ന ആക്ഷന്‍ ചിത്രം ബീസ്റ്റിന് ഖത്തറില്‍ നിരോധനം. കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയ പിന്നാലെയാണ് ഖത്തറിലും നിരോധനം വന്നിരിക്കുന്നത്. സൗദി അറേബ്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യം തിങ്കളാഴ്ചയറിയാം. അതേസമയം, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ആദ്യദിനമുണ്ടാകും. ഏപ്രില്‍ 13നാണ് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ മുസ്ലിം ലീഗ് നിരോധനം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. മുസ്ലിങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു എന്നതാണ് നിരോധനത്തിന് കാരണമെന്ന് അറിയുന്നു. തമിഴ്‌നാട് മുസ്ലിം ലീഗും ഇക്കാര്യം തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. സിനിമയിലെ വില്ലന്‍മാര്‍ തീവ്രവാദികളാണ്. അവര്‍ മുസ്ലിം കഥാപാത്രങ്ങളായത് തെറ്റിദ്ധാരണയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമാകുമെന്നും വിമര്‍ശകര്‍ പറയുന്നു.

b

തമിഴ്‌നാട് മുസ്ലിം ലീഗിന്റെ ആവശ്യം സ്റ്റാലിന്‍ സര്‍ക്കാര്‍ കാര്യമാക്കിയിട്ടില്ല. നിരോധനം ആവശ്യപ്പെട്ടത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ് എന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഐയുഎംഎല്ലും തമിഴ്‌നാട് മുസ്ലിം ലീഗും രണ്ടു പാര്‍ട്ടികളാണ് എന്ന് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ വിശദീകരിച്ചു. ടിടിവി ദിനകരന്‍ നേതൃത്വം നല്‍കുന്ന തമിഴ്‌നാട്ടിലെ സഖ്യത്തില്‍ നേരത്തെ ഭാഗമായിരുന്നു തമിഴ്‌നാട് മുസ്ലിം ലീഗ്.

ബീസ്റ്റ് പല സിനിമകളുടെയും കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുമെന്നാണ് കരുതുന്നത്. അതിനിടെയാണ് ജിസിസി രാജ്യങ്ങളിലെ നിരോധനം. നിരോധനം ഏര്‍പ്പെടുത്തിയത് ചെറിയ രാജ്യങ്ങളായതിനാല്‍ കളക്ഷനെ ബാധിക്കില്ല എന്നാണ് പ്രതീക്ഷ. തീവ്രവാദവും അതിനെ ചെറുക്കുന്ന നായകനുമാണ് ചിത്രം പറയുന്ന കഥ. ഇതില്‍ മുസ്ലിം പേരുള്ളവരാണ് വില്ലന്‍മാര്‍. മാത്രമല്ല, പാകിസ്താനെ മോശമാക്കി പറയുന്ന വാക്കുകളുമുണ്ടത്രെ. പാകിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കിന് കാരണം ഇതാണ് എന്ന് സിനിമാ രംഗത്തുള്ളവര്‍ പറയുന്നു.

നാളെ കാവ്യ... മറ്റന്നാള്‍ സായ് ശങ്കര്‍, പിന്നെ അഭിഭാഷകര്‍; റൂട്ട് തയ്യാറാക്കി ക്രൈംബ്രാഞ്ച്, പഴുതടച്ച നീക്കംനാളെ കാവ്യ... മറ്റന്നാള്‍ സായ് ശങ്കര്‍, പിന്നെ അഭിഭാഷകര്‍; റൂട്ട് തയ്യാറാക്കി ക്രൈംബ്രാഞ്ച്, പഴുതടച്ച നീക്കം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആര്‍ എന്നീ ചിത്രങ്ങള്‍ക്കും കുവൈത്തില്‍ പ്രദര്‍ശന അനുമതി ലഭിച്ചിരുന്നില്ല. ക്രൈം പ്രോല്‍സാഹിപ്പിക്കുന്നു, മുസ്ലിങ്ങളെ തീവ്രവാദികളാക്കുന്നു എന്നീ കാരണങ്ങളായിരുന്നു ഈ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം.

റോ ഏജന്റായിട്ടാണ് വിജയ് സിനിമയില്‍ വേഷമിടുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു, അപര്‍ണ ദാസ്, സതീഷ്, റെഡിന്‍ കിങ്സ്ലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ രവിചന്ദറിന്റെ മൂന്ന് ഗാനങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഇതിനകം സ്വീകരിച്ചത്. പല തിയ്യേറ്ററുകളിലും ബുക്കിങ് പൂര്‍ണമായി എന്ന വാര്‍ത്തകളും വന്നിരുന്നു.

English summary
Thalapathy Vijay's Latest film Beast Banned in Kuwait and Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X