കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ പെട്രോള്‍ ടാങ്കര്‍ ഉള്‍പ്പടെ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബിയിലെ സയീദ് സിറ്റിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിയ്ക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സയീദ് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത് . കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് റോഡിലെ കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമായത് .

പിക്ക് അപ് വാന്‍, ബസ്, പെട്രോള്‍ ടാങ്കര്‍ എന്നിവയാണ് കൂട്ടിയിടിച്ചത് . കൂട്ടിയിടിയെത്തുടര്‍ന്ന് പെട്രോള്‍ ടാങ്കറിലും ബസിലും തീപിടിത്തം ഉണ്ടായി . കനത്ത മഞ്ഞ് വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ട്രാഫിക് വിഭാഗം മേധാവി കേണല്‍ ഹമദ് നാസര്‍ അല്‍ ബലൂഷി പറഞ്ഞു .

Accident

അപകടം നടന്നയുടന്‍ തന്നെ പൊലീസ് ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു . പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതില്‍ അഞ്ച് പേരെ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയച്ചു .

മഞ്ഞ് വീഴ്ചയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പി നല്‍കി . മാത്രമല്ല വലിയ വാഹനങ്ങള്‍ മഞ്ഞുള്ള സമയങ്ങളില്‍ പരമാവധി നിരത്തിലിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട് .

English summary
Three-car pile-up in Abu Dhabi kills 2, injures 7 on foggy morning. Bus and tanker erupted in fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X