കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരിഫ് ബസപകടം പരിക്കേറ്റ മലയാളികള്‍ മടങ്ങുന്നു, മരിച്ചത് 3 മലയാളികള്‍

  • By Meera Balan
Google Oneindia Malayalam News

അബുദാബി: താരിഫില്‍ ബസപകടത്തില്‍പെട്ട മലായളികളില്‍ അധികവും ചികിത്സയ്്ക്കായി നാട്ടിലേയ്ത്ത് മടങ്ങുന്നു. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഉംറയ്ക്ക് എത്തിയതായിരുന്നു സംഘം. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പലരും അപകടനില തരണം ചെയ്തു.

ദുബായില്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്ന ഡ്രൈവര്‍ മലപ്പുറം ചങ്ങരംകുളം ഉദിനപ്പറമ്പ് ആണ്ടനാത്ത് ലത്തീഫ് (40), മലപ്പുറം എടരിക്കോട് സ്വദേശിയും ദുബായ് ഇമിഗ്രേഷന്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തിലെ മസഞ്ചറുമായിരുന്ന അബൂബക്കര്‍ (45), ദുബായ് റാഷിദ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് മൗലവി (43) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി. അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിയ്ക്കുകയാണ്.

Accident

അബുദാബി താരിഫ് ഏരിയയില്‍ അബു അല്‍ അബിയളില്‍ വച്ചാണ് അപകടം ഉണ്ടായത്. ടയര്‍ പൊട്ടിയ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. 60ലേറെ യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. 25ഓലം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലായുള്ള കൂറ്റനാട്, എടപ്പാള്‍, എടരിക്കോട്, തണ്ണീര്‍ക്കോട്, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്.

English summary
Three Malayalees died in a bus accident in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X