എട്ട് കുട്ടികളിലൊരാളെ ദുബായി ഷോപ്പിംഗ് മാളില്‍ മറന്നു; ഓര്‍മ വന്നത് കാറിന്റെ ടയര്‍ പൊട്ടിയപ്പോള്‍!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: അറബ് വംശജനായ വിനോദസഞ്ചാരി ഭാര്യയെയും എട്ട് കുട്ടികളെയും കൂട്ടി വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ദുബായില്‍. അതിലെ പ്രധാന ഇനമായ ഷോപ്പിംഗിനായി കുടുംബസമേതം മാളില്‍ കയറി. സാധനങ്ങളൊക്കെ വാങ്ങി വാഹനത്തില്‍ തിരിച്ചുകയറുന്നതിനിടയില്‍ 10 വയസ്സുകാരനായ മകനെ മാളില്‍ വച്ചുമറന്നു. ഒന്നും സംഭവിക്കാത്ത പോലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ച സംഘത്തിന്റെ കാര്‍ വഴിയില്‍ വച്ച് അപകടത്തില്‍ പെട്ടതോടെയാണ് ഒരു മകന്‍ മിസ്സിംഗ് ആണെന്ന് രക്ഷിതാവിന് ഓര്‍മവരുന്നത്. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഡിവൈഡറില്‍ തട്ടി കാറിന്റെ ടയര്‍ പൊട്ടിയപ്പോഴായിരുന്നു ഇത്. ഭാര്യക്കും മക്കള്‍ക്കും അപകടത്തില്‍ എന്തെങ്കിലും പറ്റിയോ എന്ന് നോക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങിയ പിതാവ്, അപ്പോഴാണ് ഒരു മകനെ മാളില്‍ മറന്നുവച്ച കാര്യം ഓര്‍ക്കുന്നത്.

ടയര്‍ പൊട്ടിയ ശബ്ദം കേട്ട് തൊട്ടടുത്ത പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന പോലിസുകാരോട് ഇയാള്‍ കാര്യം പറഞ്ഞു. ഉടന്‍ തന്നെ പോലിസ് വാഹനത്തില്‍ കയറ്റി ഇയാളെ മാളിലെത്തിച്ചു. അപ്പോഴേക്കും കുട്ടി പോലിസില്‍ വിവരമറിയിച്ചതനുസരിച്ച് പോലിസ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടങ്ങിയിരുന്നു. ആസമയത്താണ് പോലിസ് വണ്ടിയില്‍ കക്ഷി മാളില്‍ വന്നിറങ്ങുന്നത്.

boyo355

എന്താണു സംഭവിച്ചതെന്ന് ചോദ്യത്തിന് അറബിയുടെ മറുപടി ഇതായിരുന്നു- ആകെ ക്ഷീണിതനായിരുന്നു. കുറേ മക്കളും കൈയില്‍ കുറേ ബാഗുമായപ്പോള്‍ മക്കളിലൊരാളെ വിട്ടുപോയി. എന്തായാലും കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് തിരികെയെത്തിയപ്പോഴേക്കും പോലിസുകാര്‍ ചേര്‍ന്ന് പൊട്ടിയ ടയര്‍ അഴിച്ചുമാറ്റി മറ്റൊന്ന് ഇട്ടുകഴിഞ്ഞിരുന്നു. മറ്റൊരു വാഹനവും കൂടി എടുത്ത് കുടുംബത്തെ ഫുജൈറയിലെ താമസ സ്ഥലത്തെത്തിച്ചാണ് പോലിസുകാര്‍ മടങ്ങിയത്.

എത്ര തിരക്കുണ്ടെങ്കിലും എന്തുമാത്രം സാധനങ്ങളുണ്ടെങ്കിലും മാളുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും പോയി തിരിച്ചുവരുമ്പോള്‍ കുട്ടികളെല്ലാം ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പോലിസ് നല്‍കിയ ഉപദേശം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A father of eight children realised he had left his son behind at a local mall only when his car hit the kerb of a nearby roundabout and a tyre burst

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്