രണ്ട് കോടി പിരിച്ച് ഇന്ത്യന്‍ ഡ്രൈവർക്ക് മോചനം: പിന്നാലെ വീടും നിർമ്മിച്ച് നല്‍കാന്‍ സൗദി പൗരൻ

ദമ്മാം: സൗദി അറേബ്യന്‍ ജയിലിൽനിന്ന് മോചിതനായ ഉത്തർപ്രദേശ് സ്വദേശി അവാദേശ് ശേഖറിന് സ്വന്തം നാട്ടില്‍ വീട് പണിത് നല്‍കുമെന്ന് ഹാദി ബിൻ ഹമൂദ്. അവാദേശ് ശേഖറിന്റെ മോചനത്തിന് വേണ്ടി രംഗത്തിറങ്ങിയ സൗദി സാമൂഹികപ്രവർത്തകനാണ് ഹാദി ബിൻ ഹമൂദ്. അവാദേശിെൻറ മോചനത്തിനായി രണ്ട് കോടിയിലേറെ രൂപ സ്വരൂപിക്കാന്‍ ഹാദി ബിൻ ഹമൂദിന് സാധിച്ചിരുന്നു. നാട്ടിലേക്ക് പോവുന്ന അവാദേശിന് വേണ്ട എല്ലാ സൌകര്യങ്ങളും സാധനും നല്‍കാനുള്ള ഒരുക്കങ്ങളും ഹാദിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ജയിലിൽ കിടന്ന കാലമത്രയും കണക്കുകൂട്ടി ശമ്പളത്തിന് തുല്യമായ തുകയും അവദേശിന് നല്‍കി. ഇദ്ദേഹത്തിന് വേണ്ടിയുള്ള പണം സ്വരൂപിക്കുമ്പോള്‍ മറക്കാനാവാത്ത ഒട്ടനവധി അനുഭവങ്ങളുണ്ടായതായും സൌദി സ്വദേശി പറയുന്നു. തെൻറ പേർ എവിടെയും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞ് നാല് ലക്ഷത്തോളം റിയാല്‍ രൂപ ഒരു സ്വദേശി പൗരൻ നല്‍കി. ഇതിന് പിന്നാലെയാണ് വ്യവസായ പ്രമുഖയായ സ്വദേശി വനിത വിളിച്ച് പണം പൂർണമായും നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും ആവശ്യത്തിനുള്ള തുക ആയതിനാല്‍ വേണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ഹാദി വ്യക്തമാക്കുന്നു.

വാഹനാപകടത്തിൽ നാല് സൗദി പൗരന്മാരുടെ മരണത്തിന് കാരണമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അവാദേശിന് വേണ്ടിയായിരുന്നു രണ്ട് കോടിയോളം രൂപ വരുന്ന ദിയ (രക്തപ്പണം) സ്വരൂപ്പിക്കാന്‍ ഹാദി ഇറങ്ങിപ്പുറപ്പെട്ടത്. ഈ പണം പൂർണമായും സൗദികൾ സംഭാവന ചെയ്തതാണ്. 58 കാരനായ അവദേശ് സാഗർ, ഉത്തർപ്രദേശിലെ വാരണാസിക്ക് സമീപമുള്ള ജാൻപൂർ ജില്ല സ്വദേശിയാണ്. പുറംലോകം കാണാനാവില്ല പ്രതീക്ഷ നഷ്ടപ്പെട്ട്, റോഡപകട കേസിൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാൻ മാനസികമായി തയ്യാറെടുക്കുന്നതിനിടയിലാണ് സഹായത്തിന്റെ കരങ്ങളുമായി ഹാദി രംഗത്ത് വരുന്നത്.
3 വർഷത്തിന് ശേഷം ജയിൽ മോചിതനായ അവദേശ് സാഗർ ചൊവ്വാഴ്ച ദൈവത്തിനും തന്റെ മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.2020 മാർച്ച് 13 ന് 1976 മോഡലിന്റെ പഴയ വാട്ടർ ടാങ്കർ ഒരു കാറിൽ ഇടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് സൗദി പൗരന്മാരുടെ മരണത്തിനും മറ്റൊരാളുടെ സ്ഥിരമായ വൈകല്യത്തിനും കാരണമാവുകയായിരുന്നു. അവദേശ് സാഗറിന് മോട്ടോർ ഇൻഷുറൻസ് പരിരക്ഷയില്ലായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ സ്‌പോൺസറും സഹായത്തിനെത്തിയില്ല. ഇതോടെ റിയാദ്-തായിഫ് റോഡിലെ അൽ ഖുവയ്യ ഗ്രാമത്തിലെ ജയിലിൽ അടക്കപ്പെട്ടത്
ദിയയ്ക്കും മറ്റ് കുറ്റങ്ങൾക്കുമായി 9 ലക്ഷത്തി 45,000 റിയാൽ (ഏകദേശം 2 കോടി ഇന്ത്യൻ രൂപ) നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്. 8 കുട്ടികളുടെ പിതാവായ അവദേശ് - 4 ആൺകുട്ടികളും 4 പെൺകുട്ടികളുമാണുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ സുശീലാ ദേവിയും കുട്ടികളും ആരുടെ അടുത്ത് സഹായം അഭ്യർത്ഥിക്കണമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്












Click it and Unblock the Notifications