കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനഘട്ടത്തില്‍, ഇനി മടക്കയാത്ര

  • By Meera Balan
Google Oneindia Malayalam News

മക്ക: ഹജ്ജിന്റെ അവസാനഘട്ട കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കില്‍ ഹാജിമാര്‍. രണ്ട് ദിവസത്തെ കല്ലേറ് കഴിഞ്ഞ് മിനായില്‍ നിന്ന് തീര്‍ത്ഥാടകര്‍ മടങ്ങി തുടങ്ങി. മിനായില്‍ നിന്ന് വിടവാങ്ങുന്നവര്‍ക്ക് കഅബലായത്തെ പ്രആദക്ഷിണം ചെയ്യുക എന്ന ചടങ്ങ് മാത്രമാണ് ബാക്കിയുള്ളത്.

ജംറ പാലത്തിലും വഴികളിവും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മക്കയില്‍ നിന്ന് മദീനയിലേയ്ക്ക് നീളുന്ന പാതകള്‍ യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. വിദേശത്ത് നിന്ന് ഹജ്ജ് കര്‍മ്മങ്ങള്‍ക്കെത്തിയവരില്‍ അധികവും മദീന സന്ദര്‍ശിയ്ക്കാത്തവരാണ്.

Mecca

തീര്‍ത്ഥാടകര്‍ക്ക് വേണ്ട സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. മദീനയിലെ ആശുത്രികളെല്ലാം തന്നെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഇതിനോടകം തയ്യാറായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിടവാങ്ങല്‍ പ്രദക്ഷിണം കൂടി നടത്തിക്കഴിഞ്ഞാല്‍ പിന്നെ നാട്ടിേേലയ്ക്ക് മടങ്ങാനുള്ളവരുടെ തിരക്കാണ്. ഹംറ പള്ളിയില്‍ ഇപ്പോള്‍ തന്നെ തിരക്ക് അനുഭവപ്പെടുകയാണ്. കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ തീര്‍ത്ഥാടകര്‍ ഈ മാസം 20 ന് മടങ്ങും.

English summary
Two million Muslim pilgrims began leaving the holy city of Mecca on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X