കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ;യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: യുഎഇയില്‍ സ്വദേശികളായ പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനുള്ള കരട് നിയമത്തിന് യുഎഇയുടെ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ (എഫ്എന്‍സി) അംഗീകാരം. രാജ്യത്ത് 18 നും 30 നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്‍മാരും നിര്‍ബന്ധിതമായും സൈനിക സേവനം നടത്തണമെന്ന നിയമത്തിനാണ് അംഗീകാരം ലഭിച്ചത്.

രാജ്യത്തെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗാമായാണ് നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കുന്നത്.ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇത് സംബന്ധിച്ച് എഫ്എന്‍സി ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിയമത്തിലെ 44 വകുപ്പുകളും ചര്‍ച്ചചെയ്തു.

യുഎഇയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും കാത്ത് സൂക്ഷിയ്‌ക്കേണ്ടത് രാജ്യത്തെ ഓരോ യുവാവിന്റെയും കടമായാണെന്നും സൈനിക സേവനം പുണ്യപ്രവര്‍ത്തിയായി കാണണമെന്നും നിയമത്തില്‍ പറയുന്നു.സൈനിക സേവനം നിര്‍ബന്ധിതമാക്കുന്നിലൂടെ യുവാക്കളില്‍ ദേശസ്‌നേഹം വളരുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു.

ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ജനവരിയില്‍ നിര്‍ബന്ധിത സൈനിക സേവനം എന്ന ആശയം മുന്നോട്ട് വച്ചത്.ബിരുദം ഇല്ലാത്ത യുവാക്കള്‍ രണ്ട വര്‍ഷവും ബിരുദധാരികള്‍ ഒന്‍പത് മാസവും സൈനിക സേവനം നടത്തണം.

English summary
UAE approves new law to bring in compulsory national service .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X