ദുബായ്:വാഹനാപകടം ഉണ്ടാക്കുന്നതില്‍ ഒന്നാമത് പാകിസ്താനികള്‍

എമിറേറ്റില്‍ നിന്നുള്ള അപകടത്തിന്റെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഏറ്റവും അധികം അപകടങ്ങള്‍ ഉണ്ടാക്കിയത് പാകിസ്താനികളാണ്. 189 അപകടങ്ങളാണ് ഇവര്‍ ഉണ്ടാക്കിയത്. 35 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
രണ്ടാം സ്ഥാനത്ത് സ്വദേശികള്‍ തന്നെയാണ്. 158 അപകടങ്ങളാണ് ഇവര്‍ ഉണ്ടാക്കിയത്. ഇതില്‍ 22 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്താണ്. 142 അപകടങ്ങളും 20 മരണവുമാണ് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ രാജ്യത്തുണ്ടാക്കിയത്.
31 റോഡപകടങ്ങളാണ് ബംഗ്ളാദേശികള്‍ ഉണ്ടാക്കിയത്. ഇതില്‍ അഞ്ചു മരണവും സംഭവിച്ചു.2014 ജനവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകളാണ് ദുബായ് അധികൃതര്‍ പുറത്ത് വിട്ടത്. മുന്‍പും ദുബായില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തന്നെയായിരുന്നു മുന്നില്‍.












Click it and Unblock the Notifications