കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ശിശു സംരക്ഷണ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍വരും, പ്രവാസികളും നിയമത്തിന്റെ പരിധിയില്‍

Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ നടപ്പാക്കാനിരിക്കുന്ന ശിശുസംരക്ഷണ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍വരും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോ അവഗണനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. കുടുംബങ്ങള്‍ക്കും സമൂഹത്തിനുമിടയില്‍ നിലനില്‍ക്കുന്ന കുട്ടികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുതിയ നിയമനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്.

2016ലെ മൂന്നാം ഫെഡറല്‍ നിയമത്തിന് വുദീമ നിയമം എന്നാണ് പേരുനല്‍കിയിട്ടുള്ളത്. 2012ല്‍ പിതാവിന്റേയും പിതാവിന്റെ കാമുകിയുടേയും പീഡനത്തിനിരയായി ദുബായില്‍ പട്ടിണി കിടന്ന് മരിച്ച എട്ട് വയസ്സുകാരി വുദീമയുടെ ഓര്‍മ്മയ്ക്കായാണ് നിയമത്തിന് ഈ പേര് നല്‍കിയത്. യുഎഇയിലുള്ള സ്വദേശികളും വിദേശികളും വിനോദസഞ്ചാരികളുമായവരുടെ മക്കള്‍ക്ക് സുരക്ഷിതമായി ജീവിക്കാനും വിദ്യ അഭ്യസിക്കാനും എല്ലാത്തരത്തിലുള്ള ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശവും പരിരക്ഷയുമാണ് ഓരോ കുട്ടികള്‍ക്കും പ്രസ്തുത നിയമം നല്‍കുന്നത്.

child

കുട്ടികള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം, കുട്ടികള്‍ക്ക് വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനുള്ള സൗകര്യം, അന്തസ്സുള്ള പേര് തെരഞ്ഞെുക്കാനുള്ള സ്വാതന്ത്ര്യം, കുട്ടികള്‍ക്ക് മദ്യമോ, പുകയില ഉല്‍പ്പന്നങ്ങളോ വില്‍ക്കരുത്, വിദ്യ അഭ്യസിക്കാനുള്ള അവകാശം,ലൈംഗിക ചൂഷണങ്ങളില്‍ നിന്നുള്ള സംരക്ഷണം, കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയുക എന്നിവയാണ് നിയമത്തിലെ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍. 2010ലെ ജനസംഖ്യാ കണക്കെടുപ്പില്‍ മൊത്തം യുഎഇ ജനസംഖ്യയുടെ 24 ശതമാനം കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ യുഎഇയില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപര്യാപ്തമാണ്.

കുട്ടികളെ വാഹനങ്ങളിന്റെ മുന്‍ സീറ്റിലോ ഡ്രൈവറുടെ മടിയിലോ ഉപക്ഷേിച്ച് പോകുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. കുട്ടി അപകടത്തിലാണെന്ന് കണ്ടാല്‍ പരാതി ലഭിക്കാതെ തന്നെ പോലീസ് വണ്ടി നിര്‍ത്തിച്ച ശേഷം ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. കുട്ടികള്‍ക്ക് ഹാനികരമാകുന്ന എല്ലാ പ്രവൃത്തികളെയും വിലക്കുന്ന നിയമം നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള തുക പിഴയായും 10 വര്‍ഷം തടവുമാണ് ശിക്ഷ. എന്നാല്‍ ശിക്ഷാ കാലാവധി കുറ്റത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. കുട്ടികളോട് അശ്രദ്ധ കാണിക്കുകയോ അവഗണിക്കുകയോ ചെയ്താല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മൂന്നുതവണ താക്കീത് നല്‍കിക്കൊണ്ട് നോട്ടീസയക്കും. തുടര്‍ന്ന് നിയമത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനായി സെമിനാറും സംഘടിപ്പിക്കും.

നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍

1 കുട്ടിയെ പ്രഹരമേല്‍പ്പിക്കാനോ പാടില്ല.
2 കുട്ടിയെ വീട്ടില്‍ തനിച്ചാക്കാന്‍ പാടില്ല.
3 ഓടുന്ന കാറിന്റെ മുന്‍സീറ്റില്‍ ഇരുത്താന്‍ പാടില്ല.
4 ഉച്ചത്തില്‍ പേരുവിളിച്ച് ശകാരിക്കാന്‍ പാടില്ല.
5 കുട്ടികളുടെ ശാരീരിക മാനസിക നിലകള്‍ മനസ്സിലാക്കി എല്ലാ ആവശ്യങ്ങളും പൂര്‍ത്താകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നിയമം ഉറപ്പുവരുത്തുന്നത്.

English summary
UAE Child Protection Law effects from June 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X