സ്വകാര്യ മേഖല രാജ്യത്തിന്റെ വളര്‍ച്ചയിലെ മുഖ്യ പങ്കാളി ശൈഖ് മുഹമ്മദ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ എന്ന മനോഹരമായ രാജ്യത്തിന്റെ വളര്‍ച്ചയില്‍ സ്വകാര്യ മേഖലയില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണം എന്നും ഓര്‍മ്മിക്കപ്പെടുന്നതാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തും വ്യക്തമാക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കി വരുന്നത്.

എമറാത്തികളായ യുവ പ്രതിഭകള്‍ക്ക് ഇത്തരം സംരഭങ്ങള്‍ വഴി തങ്ങളുടെതായ വഴി വെട്ടിപ്പിടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സംരഭങ്ങളില്‍ പങ്കാളികളാകാനും ജോലി നേടാനും ആഗ്രഹിച്ച് മുന്നോട്ട് വരുന്ന സ്വദേശികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും വിദേശ രാജ്യങ്ങളില്‍ അയച്ച് മികച്ച പരിശീലനം നല്‍കാനും സര്‍ക്കാര്‍ എന്നും മുന്നോട്ട് വരാറുണ്ട്.

sheikh

രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ആശുപത്രികളും മെഡിക്കല്‍ വിഭാഗങ്ങളിലും ഇത്തരത്തില്‍ പ്രഗത്ഭരായ എമിറാത്തികളുടെ സേവനം നിലവില്‍ ലഭ്യമാണെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ജെബിആര്‍ വാക്കില്‍ തന്റെ സന്ദര്‍ശനത്തിനിടെയാണ് ഭരണാധികാരി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

English summary
UAE has been able to earn top positions in various spheres says Sheikh Mohammed
Please Wait while comments are loading...