വ്യാപാര വ്യവസായ സംരഭകര്‍ക്ക് പുത്തനറിവ് പകര്‍ന്ന് യുഎഇ ഇന്ത്യാ ഫെസ്റ്റ്

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജയില്‍ യു എ ഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് നിരവധി നിക്ഷേപകരെ ആകര്‍ഷിച്ചു . ഐ ബി എം സി ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു ഫെസ്റ്റ്. ഇന്ത്യയിലും യു എ ഇ യിലും ഉള്ള 12 വന്‍കിട വ്യവസായ പദ്ധതികളിലെ നിക്ഷേപ അവസരമാണ് ചര്‍ച്ച ചെയ്തതെന്ന് ഐ ബി എം സി സി ഇ ഒ പി കെ സജിത്ത് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 20 ദുബായ് അര്‍മാനി ഹോട്ടലില്‍ നടന്ന ബിസിനസ് ഫെസ്റ്റിന്റെ തുടര്‍ച്ചയാണിത്. 12 മണിക്കൂര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു പ്രമുഖര്‍ സംസാരിച്ചു. ഏഷ്യയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും സ്റ്റാര്‍ട്ട് അപ് സ്റ്റോക് എക്‌സ്‌ചേഞ്ചു സങ്കല്‍പങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.

മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ചര്‍ച്ച. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ,ശുറൂക് സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കാലിന് ഇന്‍ഡസ്ട്രി ഗസ്റ്റ് ഓഫ് ഹോണര്‍ പുരസ്‌കാരം പി കെ സജിത്ത് കുമാര്‍ നല്‍കി. ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ജ് സി ഇ ഒ ബാലസുബ്രഹ്മണ്യം, ബര്‍ക് ലെയ്‌സ് ബാങ്ക് ചീഫ് എക്‌സികുട്ടീവ് സത്യ നാരായണ്‍ ബന്‍സാല്‍, ക്ലബ്‌സ് വേള്‍ഡ് വൈഡ് സി ഇ ഒ ഡോ.താരിഖ് അല്‍ നിസാമി, സ്റ്റാര്‍ട്ട് അപ് സ്റ്റോക് എക്‌സ്‌ചേഞ്ജ് സി ഇ ഒ എഡ്വേര്‍ഡ് ഫിറ്റ്സ്പാട്രിക് ഏരീസ് ഗ്രൂപ് ജനറല്‍ മാനേജര്‍ ഗിരീഷ് മേനോന്‍ ,ഐ ബി എം സി ,സി ബി ഒ ,പി എസ് അനൂപ്, അഡ്വ ബിനോയ് ശശി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

business

ഷാര്‍ജയിലെ വാണിജ്യ വ്യവസായ സാധ്യതകളെക്കുറിച്ചും ചര്‍ച്ച നടന്നത് അഭിമാനകരമാണെന്നു ഐ ബി എം സി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹമദ് അഭിപ്രായപ്പെട്ടു .യു എ ഇ യിലെ വിവിധ എമിറേറ്റുകളില്‍ ഫെസ്റ്റ് തുടരും.

English summary
UAE India fest giving news ideas to business entrepreneurs
Please Wait while comments are loading...