കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം യുഎഇ

  • By Meera Balan
Google Oneindia Malayalam News

അബുദാബി: മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കന്‍(മെന) രാജ്യങ്ങളില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന രാജ്യം യുഎഇ. 2014 ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്ട് പ്രകാരമാണ് മെന രാജ്യങ്ങളില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന രാജ്യമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടത്. ആഗോള തലത്തില്‍ 25ാം സ്ഥാനത്താണ് യുഎഇ. എന്നാല്‍ യുഎഇയിലെ അഴിമതി 2012 നെക്കാള്‍ വളരെ കൂടിയതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ ആണ് 175 രാജ്യങ്ങളില്‍ സര്‍വേ നടത്തിയത്. 0 മുതല്‍ 100 വരെയാണ് പൊതുമേഖലയില്‍ ഓരോ രാജ്യവും എത്രത്തോളം അഴിമതി നിറഞ്ഞതാണെന്നാണ് വിലയിരുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയ്ക്ക് തൊട്ടുപിന്നാലെയുള്ളത് ഖത്തറാണ്.

Abu Dhabi

ചൈനയിലും തുര്‍ക്കിയിലും അഴിമതി പെരുകുന്നതായും അഴിമതി സാമൂഹിക ജീവിത്തെ ബാധിച്ചതായും കണ്ടെത്തി. യുഎഇയില്‍ പൊതുമേഖയിലെ അഴിമതി 70 പോയിന്റ് ആണ്. 2013 ല്‍ ഇത് 69 ആയിരുന്നു 2012 ല്‍ 68 ആയിരുന്നു.

ബ്രിക്‌സ് രാഷ്ട്രങ്ങളിലും അഴിമതിയ്ക്ക് കുറവില്ല. ഇതില്‍ ഇന്ത്യ ഒട്ടും പിന്നിലല്ല. സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ ഒരു രാഷ്ട്രത്തില്‍ പോലും സ്മ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരതയില്ലെന്നും ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ കണ്ടെത്തി.

English summary
The UAE is the least corrupt country in the Middle East and North Africa, according to 2014 Corruption Perceptions Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X