മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍
ദുബായ്: മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍. നിരവധി പരാതികള്‍ ആണ് നായണ വിനിമയ കമ്പനികള്‍ക്ക് നേരിടേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ ചില മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. അതോടൊപ്പം ചില കമ്പനികള്‍ പൂട്ടാനും സാധ്യത ഉണ്ട്. വര്‍ദ്ധിച്ചു വരുന്ന പരാതികളും ലാഭം ഇല്ലായ്മയും ആണ് കമ്പനികളെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിടുന്നത്.
ഓരോ വര്‍ഷം കഴിയുംതോറും ഇടപാടുകള്‍ കുറയുന്ന അവസ്ഥ ആണ് കാണാന്‍ കഴിയുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ദുബായില്‍ 2013 സെന്‍ട്രല്‍ ബാങ്ക് കണക്കു പ്രകാരം 66 കോടി ദിര്‍ഹം ഇടപാടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം കുത്തനെ താഴുകയാണ് ചെയ്തത്. വെറും അഞ്ച് കോടി ദിര്‍ത്തിന്റെ ഇടപാടു മാത്രമാണ് നടന്നത്.

വിദേശ പണം സൂക്ഷിക്കുന്നതും കള്ളപ്പണം ഒഴുകുന്നതും ആണ് ബാങ്കുകള്‍ക്കു തിരിച്ചടി നല്‍കുന്നത്. ഇതുമൂലം പല സ്ഥാപനങ്ങളും ഇവരുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. തീവ്രവാദികളുടെ പണം എത്തിച്ചേരുന്നതും ബാങ്കുകള്‍ക്ക് അപകടം ഉണ്ടാക്കുന്നുണ്ട്. അല്‍ ഹിലാല്‍ ഇറാനും ആയുള്ള ഇടപാടിന്റെ പേരില്‍ യുഎസ് ട്രെഷറി ഡിപ്പാര്‍ട്‌മെന്റിന് 2013 മെയ്യില്‍ ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
തീവ്രവാദി പണത്തിന്റെ ഭീഷണി ഉള്ളതിനാല്‍ മണി എക്‌സ്‌ചേഞ്ച് കമ്പനികളും ആയുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ ബാങ്കുകള്‍ക്കുമേല്‍ ലോക ബാങ്കുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നു അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സിഇഒ റഹ്മ പറഞ്ഞു. അതുകൊണ്ടു തന്നെ ചില ബാങ്കുകള്‍ മണി എക്‌സ്‌ചേഞ്ചുമായി ബിസിനസ് നടത്തുവാന്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.












Click it and Unblock the Notifications