കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ദേശീയ ദിനം: പരമ്പരാഗത അങ്ങാടികള്‍ ഒരുക്കി താമസ കുടിയേറ്റ വകുപ്പ്.

Google Oneindia Malayalam News

ദുബായ് : 44മത് യുഎഇ ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് എമിഗ്രേഷന്‍ വകുപ്പ് ഇമാറാത്തി അങ്ങാടികള്‍ പുന:സ്ര്ഷ്ടിച്ചു. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ മുഖ്യ കാര്യാലയമായ ജഫ്‌ലിയ ഓഫീസിലെ ഗേറ്റ് നമ്പര്‍ 4 ഭാഗത്താണ് ഈ പരമ്പരാഗത അങ്ങാടി ഒരുക്കിരിക്കുന്നത്.

തദ്ദേശവാസികള്‍ നിര്‍മ്മിച്ച പരമ്പരാഗത വസ്തുക്കളും, തനത് അറബ് ഭക്ഷണങ്ങളുമാണ് ഈ സൂക്കിലൊരുക്കിരിക്കുന്നത്. ഇതിന് പുറമെ ദുബായിലെ ജയില്‍ തടവുകാര്‍ നിര്‍മ്മിച്ച അലങ്കാര വസുതുക്കളുടെ പ്രദര്‍ശനവും, വില്‍പ്പനയും നടന്ന് വരുന്നുണ്ട്. ഈ മാസം 22 ന് തുടങ്ങിയ സൂക്ക് ഈ മാസം 30 വരെയാണ് ഉണ്ടാവുക.

nationalday

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മ്മദ് അല്‍ മറി സൂക്ക് ഉല്‍ഘാടനം ചെയ്തു. തങ്ങളുടെ വകുപ്പിന്റെ ദേശീയ ദിനാഘോഷ പൊലിമകള്‍ പെതുജനങ്ങളിലേക്കു കൂടി കൈമാറുന്നതിന്റെ ഭാഗമായാണ് ഇത്തരം പരമ്പരാഗത അങ്ങാടികള്‍ വകുപ്പിന്റെ ആഘോഷത്തിന്റെ ഭാഗമാക്കിയതെന്ന് അല്‍ മറി പറഞ്ഞു. ഓഫീസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അറബികളുടെ സംസ്‌കാരവും അവരുടെ ഭക്ഷണ രീതികളും മനസിലാക്കുന്ന തരത്തിലാണ് അങ്ങാടി ഇവിടെ പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തദ്ദേശവാസികളായ സ്ത്രികളാണ് ഇവിടെ കച്ചവടം നടത്തുന്നത് .

nationalday1

അതിനിടെ രക്തസാക്ഷിദിനം വിപുലമായ രീതിയിലാണ് വകുപ്പ് നടത്തുന്നത്. ജീവത്യാഗം ചെയ്ത ഞങ്ങളുടെ അഭിമാനമായ സൈന്യകരുടെ അതുല്യ സ്മരണകള്‍ ഈ ദിനത്തില്‍ ഞങ്ങള്‍ ഓര്‍ക്കുമെന്ന് അല്‍ മറി വ്യക്തമാക്കി. ഞങ്ങളുടെ മനസുകളില്‍ ഈ ധീരദേശാഭിമാനികളുടെ സ്ഥാനം വളരെ വലുതാണ്, അവരുടെ സ്മരണകള്‍, ചിത്രങ്ങള്‍ എന്നും ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു .

nationalday2

നവംബര്‍ 30 ന് മുഖ്യ കാര്യാലയത്തില്‍ 'ഞങ്ങളുടെ രക്തം ഞങ്ങളുടെ രാജ്യത്തിനുവേണ്ടി' എന്ന ക്യാമ്പയനിന്റെ ഭാഗമായി വിപുലമായ രക്തദാന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രികള്‍ക്ക് മാത്രമായി രക്തദാനം നല്‍കാന്‍ പ്രത്യേക സ്ഥലവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

യു എ ഇ യുടെ 44 മത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് വകുപ്പ് സംഘടിപ്പിക്കുന്നതെന്ന് മിഡിയ മോണിറ്ററിങ് കോഡിനേറ്റര്‍ ഹെസ്സ സാലിം ഷംസി പറഞ്ഞു. സായിദ് അല്‍ നഹ്യാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, തനത് അറബിക് നാടന്‍ കലാരൂപങ്ങള്‍, ദേശിയ ബാന്‍ഡും ചടങ്ങിന് മാറ്റുകുട്ടുമെന്ന് ഹെസ്സ പറഞ്ഞു.

English summary
UAE National Day:the traditional prepared for the accommodation of migrant Department .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X