കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇ ഗോള്‍ഡന്‍ വിസ ഇനി സുലഭം, ശമ്പള പരിധി കുറച്ചു

Google Oneindia Malayalam News

ദുബായ്: മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ക്കും എംഎ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്കുമായിരുന്നു യുഎഇ ഗോള്‍ഡന്‍ വിസ ആദ്യം അനുവദിച്ചത്. ഏതെങ്കിലും മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയമാണ് യുഎഇയുടെ ഈ ദീര്‍ഘകാല വിസയ്ക്ക് പിന്നിലുള്ളത്. ഒട്ടേറെ മലയാളികള്‍ക്ക് നിലവില്‍ ഈ വിസ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, കൂടുതല്‍ പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ പോകുന്നു. വിസയുടെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ മേഖലകള്‍ കൂടി ഈ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നു. പ്രവാസികള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വിവരങ്ങള്‍ ഇങ്ങനെ...

1

ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ നിശ്ചിത ശമ്പള പരിധി പ്രഖ്യാപിച്ചിരുന്നു. 50000 ദിര്‍ഹമായിരുന്നു ഈ പരിധി. അടുത്തിടെ ഈ പരിധി കുറച്ചിരിക്കുകയാണ്. ഇപ്പോള്‍ 30000 ദിര്‍ഹമാണ് കണക്ക്. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ യോഗ്യരായ ഒട്ടേറെ പേരുണ്ടെങ്കിലും ലഭിക്കുമോ എന്ന സംശയത്തില്‍ വിട്ടുനില്‍ക്കുന്നവരാണ് മിക്കവരും. അതിനി ആവശ്യമില്ല.

2

2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 151600 പേര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുള്ളത്. ദുബായിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഫെഡറല്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ച് യുഎഇയിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടാവുന്നതാണ്.

3

യുഎയിലുള്ളവരാണെങ്കില്‍ നിങ്ങള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യനാണ്. മാത്രമല്ല, യുഎഇയില്‍ നിക്ഷേപകനുമാകണം. ആ നിക്ഷേപം 20 ലക്ഷം ദിര്‍ഹമില്‍ കുറയാന്‍ പാടില്ല. 20 ലക്ഷത്തില്‍ കുറയാത്ത മൂലധനമുള്ള കമ്പനിയുള്ളവര്‍ക്കും അപേക്ഷിക്കാം. രണ്ടര ലക്ഷത്തില്‍ കുറയാത്ത നികുതി അടയ്ക്കുന്ന കമ്പനികളുടെ ഉടമയായാലും അപേക്ഷിക്കാം.

4

യുഎഇയില്‍ 20 ലക്ഷത്തില്‍ കുറയാത്ത മൂല്യം വരുന്ന ആസ്തിയുള്ള വ്യക്തിക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. ഈ ആസ്തിക്ക് മറ്റു സാമ്പത്തിക ബാധ്യതകളുണ്ടാകരുത്. അഞ്ച് ലക്ഷം മൂലധനമുള്ള ഏതെങ്കിലും പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരാണെങ്കിലും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരാണ്.

5

പഠന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്. യുഎഇയിലെ ഏതെങ്കിലും ഹൈസ്‌കൂളുകളില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണെങ്കിലും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്ന് പ്രൊഫഷണല്‍ ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. യുഎഇയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഡോക്ടറാണെങ്കിലും നിങ്ങള്‍ യോഗ്യരാണ്.

6

എപ്പിഡമോളജി-വൈറസസ്, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, കംപ്യൂട്ടര്‍ എഞ്ചിനിയറിങ്, ഇലക്രോണിക് എഞ്ചിനിയറിങ്, സോഫ്റ്റ് വെയര്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്, ജനറ്റിക് എഞ്ചിനിയറിങ്, ബയോടെക്‌നോളജി എഞ്ചിനിയറിങ് എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പണം അയക്കുന്നോ? പരിധി വിട്ട് കളി വേണ്ട... പിടിവീഴുംഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പണം അയക്കുന്നോ? പരിധി വിട്ട് കളി വേണ്ട... പിടിവീഴും

7

വിഷ്വര്‍ ആട്‌സ്, പബ്ലിഷിങ്, ഫെര്‍ഫോമിങ് ആര്‍ട്‌സ്, ഡിസൈന്‍സ് ആന്റ് ക്രാഫ്റ്റ്‌സ്, ഗെയിംസ് ആന്റ് ഇ സ്‌പോര്‍ട്‌സ്, മീഡിയ തുടങ്ങിയ മേഖലകളില്‍ തിളങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. യുഎഇയുടെ സാമ്പത്തിക മേഖലയെ സഹായിക്കാന്‍ പര്യാപ്തമായ ഇടപെടല്‍ നടത്തിയവരും യോഗ്യരാണ്. യുഎഇയില്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്നരാണെങ്കിലും ഓകെ. കായിക രംഗത്ത് തിളങ്ങിയവരെയും യുഎഇ ദീര്‍ഘകാല വിസയ്ക്ക് പരിഗണിക്കുന്നുണ്ട്.

ഒരു ഭാര്യ മതി!! പുതിയ സര്‍വ്വെ റിപ്പോര്‍ട്ട്; 96 പേര്‍ നാല് വിവാഹം ചെയ്തു... കുവൈത്തിലെ വിവരങ്ങള്‍ഒരു ഭാര്യ മതി!! പുതിയ സര്‍വ്വെ റിപ്പോര്‍ട്ട്; 96 പേര്‍ നാല് വിവാഹം ചെയ്തു... കുവൈത്തിലെ വിവരങ്ങള്‍

English summary
UAE News: How Much Salary Limit For to Get Golden Visa, These Are All Latest Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X