കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പ്രവാസികള്‍ക്ക് മഹ്‌സൂസ് ലോട്ടറി; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം, യുഎഇ വിടുമെന്ന് മൂവരും...

സ്വര്‍ണവില നിശ്ചയിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് ഇറക്കുമതി തീരുവ. കേരളത്തില്‍ ഇന്നും വില ഉയരുകയാണ് ചെയ്തത്. സ്വര്‍ണ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം.

Google Oneindia Malayalam News

ദുബായ്: മരുഭൂമിയിലെ നിധി തേടിയാണ് പ്രവാസികള്‍ ഗള്‍ഫിലേക്ക് പുറപ്പെടുന്നത് എന്ന് പൊതുവെ പറയാറുണ്ട്. ഗള്‍ഫിലെത്തിയ എല്ലാ പ്രവാസികളും ധനികരാകണം എന്നില്ല. എന്നാല്‍, ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഗള്‍ഫ് വിട്ടു തിരിച്ചുപോന്നവര്‍ അപൂര്‍വമാണ്. ചിലര്‍ക്ക് പൊടുന്നനെയാണ് ഭാഗ്യം എത്താറ്. അത്തരത്തിലുള്ള മൂന്ന് പേരുടെ റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്.

പ്രവാസികളായ മൂന്ന് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമിന്റെ ലോട്ടറി അടിച്ചിരിക്കുകയാണ്. മഹ്‌സൂസ് ഡ്രോയില്‍ സമ്മാനത്തിന് അര്‍ഹരായ മൂന്ന് പേരും പറയുന്നു, നാട്ടില്‍ സെറ്റിലാകണം എന്ന്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇവരാണ് ഭാഗ്യവാന്മാര്‍

ഇവരാണ് ഭാഗ്യവാന്മാര്‍

രണ്ട് ഫിലിപ്പിനോകള്‍ക്കും ഒരു നേപ്പാളുകാരനുമാണ് മഹ്‌സൂസ് ഡ്രോയില്‍ നറുക്ക് വീണിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന മാര്‍ക് എന്ന 35കാരനും ഇതില്‍പ്പെടും. ഷാര്‍ജയിലെ റിസൈക്ലിങ് കമ്പനിയില്‍ ബ്രിഡ്ജ് ഓപറേറ്ററായി പ്രവര്‍ത്തിക്കുകയാണ് മാര്‍ക്. ചുരുങ്ങിയത് 70 തവണയെങ്കിലും മഹ്‌സൂസ് ഡ്രോയില്‍ ഭാഗമായിട്ടുണ്ട് മാര്‍ക്ക്.

ലോട്ടറി പണം ഉപയോഗിച്ച സ്ഥലം വാങ്ങും

ലോട്ടറി പണം ഉപയോഗിച്ച സ്ഥലം വാങ്ങും

കഴിഞ്ഞ ദിവസം തനിക്ക് നറുക്ക് വീണ കാര്യം സുഹൃത്താണ് പറഞ്ഞതെന്ന് മാര്‍ക്ക് പറയുന്നു. ആദ്യം വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ കുടുംബത്തിന് വേണ്ടി കുറച്ച് സ്ഥലം വാങ്ങണമെന്നാണ് അദ്ദേഹത്തിന്റെ മോഹം. ബാക്കി ചെറിയ കച്ചവടം ചെയ്യാന്‍ ഉപയോഗിക്കണമെന്നും മാര്‍ക്ക് പറയുന്നു. ഈ രണ്ട് ആഗ്രഹങ്ങള്‍ ഏറെ കാലമായി ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസ് ബോയ്

ഓഫീസ് ബോയ്

മഹ്‌സൂസ് ഡ്രോയില്‍ നറുക്ക് വീണ മറ്റൊരാള്‍ കെര്‍വിന്‍ ആണ്. ഇദ്ദേഹവും ഫിലിപ്പിനോയാണ്. ഏഴ് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്നു. ദുബായില്‍ ജ്വല്ലറിയില്‍ ഓഫീസ് ബോയ് ആയി ജോലി നോക്കുകയാണ്. മഹ്‌സൂസ് ഡ്രോയില്‍ താന്‍ എപ്പോഴും പങ്കെടുക്കാറുണ്ട്. പഴയ സഹപാഠിയാണ് നറുക്ക് വീണ കാര്യം അറിയിച്ചതെന്നും കെര്‍വിന്‍ പറഞ്ഞു.

മാംഗോ കൃഷിയില്‍ താല്‍പ്പര്യം

മാംഗോ കൃഷിയില്‍ താല്‍പ്പര്യം

സുഹൃത്ത് പറഞ്ഞത് വിശ്വസിക്കാനായില്ല. ഉടന്‍ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി. ഈ വേളയില്‍ സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞുപോയി. കഴിഞ്ഞ രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും കെര്‍വിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് കെര്‍വിന്റെ പിതാവ് മരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി നാട്ടിലേക്ക് പോയിട്ടില്ല. നാട്ടിലെ മാംഗോ കൃഷിയില്‍ നിക്ഷേപിക്കാനാണ് പണം ഉപയോഗിക്കുക എന്ന് കെര്‍വിന്‍ പറഞ്ഞു.

അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനംഅമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം

പച്ചക്കറി കൃഷി ചെയ്യുമെന്ന് നേപ്പാളുകാരന്‍

പച്ചക്കറി കൃഷി ചെയ്യുമെന്ന് നേപ്പാളുകാരന്‍

നേപ്പാളില്‍ നിന്നുള്ള ഫഗുനിയാണ് മഹ്‌സൂസ് നറുക്ക് വീണ മുന്നാമന്‍. 46കാരനായ ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തിലധികമായി എല്ലാ ആഴ്ചയും മഹ്‌സൂസ് ഡ്രോയില്‍ ഫഗുനി പങ്കെടുക്കാറുണ്ട്. നറുക്ക് വീണതോടെ തന്റെ ജീവിതം മാറി മറിയുമെന്ന് ഫഗുനി പറഞ്ഞു. നാട്ടില്‍ അല്‍പ്പം ഭൂമി വാങ്ങി പച്ചക്കറി കൃഷി ചെയ്യാനാണ് ഇദ്ദേഹത്തിന് താല്‍പ്പര്യം.

സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; വരുംദിവസങ്ങളില്‍ വില കുതിക്കും... ഇന്ന് 2 തവണ കൂടിസ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; വരുംദിവസങ്ങളില്‍ വില കുതിക്കും... ഇന്ന് 2 തവണ കൂടി

English summary
UAE News: Mahzooz draw Gets Three Expats as They Plans to Going Back to Home and Farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X