യുഎഇ: ചാവേറാക്രമണത്തെ പുകഴ്ത്തി അല്‍ഖറദാവി, ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ
ദുബായ്: മദീനയിലേയും ഇറാഖിലേയും ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഖറദാവി. യുഎഇയിലെ സോഷ്യല്‍ മീഡിയയാണ് ചാവേര്‍ ആക്രമണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അല്‍ ഖറദാവിയുടെ യൂട്യൂബിലുള്ള വീഡിയോയും ഫൂട്ടേജുകളും ഷെയര്‍ ചെയ്യുന്നത്. ചാവേറാക്രമണം ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ളതാണെന്ന ഖറദാവിയുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിട്ടുള്ളത്.
വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളില്‍ ഒരാളാണ് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവാദ നായകനായ യൂസഫ് അല്‍ ഖറദാവി. ചാവേര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഹീന കൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുകയും ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളുമാണ് വിലക്ക് ഏര്‍പ്പെടുന്നതിനുള്ള കാരണം. ഈ ആഴ്ച മദീനയിലും ബാഗ്ദാദിലും ഉണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരാക്രമണത്തെ ന്യായീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇടുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ളാ ബിന്‍ സയീദ് അല്‍ നഹ്യാന്‍ വ്യക്തമാക്കിയിരുന്നു. ചാവേറാക്രമണത്തെ പ്രകീര്‍ത്തിച്ചുവെന്ന് കാണിച്ച് വിദേശകാര്യ മന്ത്രി പേരെടുത്ത് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് നിരസിച്ച് അല്‍ഖറദാവി രംഗത്തെത്തി.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് ഖറദാവിക്കെതിരെയുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. #AlQardawiisawarcrimina എന്ന പേരില്‍ ഹാഷ്ടാഗുകളും ഖറദാവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കള്ളനെന്ന വിശേഷണത്തോടൊപ്പം ആരോപണത്തിനാധാരമായ വീഡിയോയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ഖത്തറി വാര്‍ത്താ ചാനല്‍ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ആക്രമണം നടത്തിയ മുജാഹിദ്ദീന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയത്.












Click it and Unblock the Notifications