കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വിസയ്ക്ക് അപേക്ഷിയ്ക്കാന്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആപ്പ്

  • By Meera Balan
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ ചില ഹ്രസ്വകാല ദീര്‍ഘകാല വിസകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിയ്ക്കുന്ന തിന് ഇനി ഓഫീസുകള്‍ തോറും കയറി ഇറങ്ങേണ്ട ആവശ്യമില്ല. ആഭ്യന്തരകാര്യ വകുപ്പ് ഇതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്പ്ളിക്കേഷന്‍ പുറത്തിറക്കി. വീട്ടിലിരുന്നു തന്നെ നിങ്ങള്‍ക്ക് വിസയ്ക്ക് അപേക്ഷിയ്ക്കാം. തുടര്‍ന്നുള്ള ഓരോ വിവരവും നിങ്ങള്‍ക്ക് ആപ്പിലൂടെ കൃത്യമായി ലഭിയ്ക്കുകയും ചെയ്യും.

വീട്ടുജോലി ഉള്‍പ്പടെയുള്ള ചില വിസകള്‍ക്കാണ് സ്വദേശികള്‍ക്കും യുഎഇയിലെ താമസക്കാര്‍ക്കും ഇത്തരത്തില്‍ അപേക്ഷിയ്ക്കാന്‍ കഴിയുക. സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ഇനി വിസയ്ക്ക് അപേക്ഷിയ്ക്കാമെന്ന് ആഭ്യന്തരകാര്യ വകുപ്പിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹരേബ് അല്‍ ഖൈലി പറഞ്ഞു.

Abu Dhabi

വിസയ്ക്ക് അപേക്ഷിയ്ക്കുന്നയാളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് സ്ഥലത്താണോ വിസ എത്തിയ്‌ക്കേണ്ടത് അവിടെ കൃത്യമായി എത്തിയ്ക്കും.ഇമെയില്‍ ഐഡി നല്‍കി വേണം ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍. തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും ആ ഐഡിയിലൂടെയാകും കാര്യങ്ങള്‍ അറിയുക.. കൂടുതല്‍ വിവരങ്ങള്‍ക്ക് 8005000 എന്ന നമ്പറിലോ അല്ലെങ്കില്‍ [email protected] ലോ ബന്ധപ്പെടാവുന്നതാണ്.

English summary
UAE visa service for domestic workers via smartphones.New service includes long-term and short-term visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X