കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: യൂബറും കരീമും സര്‍വ്വീസ് നിര്‍ത്തിവച്ചു, കാരണമറിയാതെ അബുദാബി

  • By Sandra
Google Oneindia Malayalam News

അബുദാബി: അമേരിക്കന്‍ ഓണ്‍ലൈന്‍ ഗതാഗത ശൃഖലയായ യൂബര്‍ അബുദാബിയില്‍ സേവനം നിര്‍ത്തിവച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ശനിയാഴ്ച മുതലാണ് യൂബറും ഈ രംഗത്തെ എതിരാളിയായ കരീമും സേവനം നിര്‍ത്തിവെച്ചത്. എന്നാല്‍ സേവനം എപ്പോള്‍ പുനഃരാരംഭിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

2013 മുതല്‍ യുഎഇയില്‍ സേവനം നടത്തുന്ന യൂബറിന്റെ സേവനം നിര്‍ത്തിവെച്ചുകൊണ്ടുള്ള നീക്കം താല്‍ക്കാലികമാണെന്നാണ് യൂബര്‍ നല്‍കുന്ന വിശദീകരണമെങ്കിലും ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് യൂബര്‍ വക്താത് നല്‍കുന്ന വിവരം. ഉടന്‍ സേവനം പുനഃരംഭിക്കുമെന്ന് അറിയിച്ച ഇരു കമ്പനികളും ദുബായിലെ സേവനങ്ങള്‍ സ്വാഭാവികമായി തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

uber

കഴിഞ്ഞ ആഴ്ച 50 യൂബര്‍ ഡ്രൈവര്‍മാര്‍ അറസ്റ്റിലായെന്ന് എമിറേറ്റ്‌സ് മാധ്യമമായ ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമം ലംഘിച്ചെന്ന് കാണിച്ച് യൂബര്‍ ഡ്രൈവര്‍മാരെ തിരിച്ചയച്ച നടപടികളും സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുന്നതിന് കാരണമായെന്നും സൂചനയുണ്ട്. എന്നാല്‍ കമ്പനി ജീവനക്കാരുടെ അറസ്റ്റാണ് തീരുമാനത്തിന് പിന്നില്‍ എന്ന കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എട്ട് ടാക്‌സി സര്‍വ്വീസ് ഓപ്പറേറ്റര്‍മാരാണ് പ്രധാനമായും അബുദാബിയില്‍ സേവനമനുഷ്ഠിച്ചുവരുന്നത്. ഇവയില്‍ ചിലത് ഭാഗികമായി സര്‍ക്കാര്‍ അധീനതയിലുള്ളതാണ്. 201 3ല്‍ അബുദാബിയില്‍ സേവനം ആരംഭിച്ച യൂബര്‍ കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, എന്നിവിടങ്ങളിലെ വിപണി ലക്ഷ്യമിട്ട് 250 മില്യണ്‍ നിക്ഷേപം നടത്തിയിരുന്നു.

English summary
Uber and Careem Suspend service in Abu Dhabi. Both online transportation network clears soon resume services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X