ദുബായ് ഫ്രെയിമിലൂടെ ഇനി ദുബായിയെ മനസ്സിലാക്കാം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: എമിറേറ്റിന്റെ വളര്‍ച്ചയെ കുറിച്ചുള്ള ചരിത്രം രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ നേരില്‍ കാണാനും അവസരം ഒരുക്കിയാണ് ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 150 മീറ്റര്‍ ഉയരത്തില്‍ സാബീല്‍ പാര്‍ക്കിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുന്നതിന് മുന്നോടിയായി അവസാനഘട്ട പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ! ശിക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍, ഏഴ് വര്‍ഷം തടവ്!!

ഹുസൈന്‍ നാസര്‍ ലൂത്ത ദുബായ് ഫ്രെയിം സന്ദര്‍ശിച്ചു. ദുബായില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തന്നെ ദുബായ് ഫ്രെയിം സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുവാനുളള നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. 150 മീറ്റര്‍ ഉയരത്തിലുള്ള രണ്ട് കൂറ്റന്‍ ടവറും ഇതിനെ പരസ്പരം ബന്ധിപ്പിക്കുന്ന അനുബന്ധ പാലവുമാണ് ദുബായ് ഫ്രെയിം.

tanveer1

ഇരു ടവറുകള്‍ക്കുമിടയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ദുബായിയുടെ രണ്ട് വിത്യസ്ത മുഖങ്ങള്‍ നേരില്‍ കാണാം. ആധുനിക ദുബായിയുടെ പ്രധാന ആകര്‍ഷണമായ ശൈഖ് സായിദ് റോഡും അനുബന്ധ വികസിത ദുബായിയും ഒരു വശത്തും ദുബായിയുടെ പഴയ കാല പാരമ്പര്യവും ചരിത്രവും അതേ രീതിയില്‍ അനാവരണം ചെയ്തിട്ടുള്ള ഷിന്തക, കറാമ, ബര്‍ദുബായ് മേഖലകള്‍ മറുവശത്തും കണ്ട് ആസ്വദിക്കുവാനുള്ള അവസരമാണ് സന്ദര്‍ശകര്‍ക്ക് ദുബായ് ഫ്രെയിം നല്‍കുന്നത്. കൂടാതെ ദുബായ് ഫ്രെയിമില്‍ ഒരുക്കിയിട്ടുള്ള മ്യൂസിയവും സന്ദര്‍ശകര്‍ക്ക് വിത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ദുബായ് മുനിസിപ്പാലിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
understand dubai through dubai frame

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്