കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി വി മുരളീധരന്‍ യുഎഇ സന്ദര്‍ശനത്തിന്; മൂന്ന് ദിവസം വിവിധ പരിപാടികള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് യുഎഇ സന്ദര്‍ശനത്തിന് പുറപ്പെടുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. യുഎഇയില്‍ വ്യത്യസ്തമായ പരിപാടികളാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന് ഭാഗമായി സംഘടിപ്പിക്കുന്നത്. യുഎഇ മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. അബുദാബി, ദുബായ് എന്നീ എമിറേറ്റുകളില്‍ ഇന്ത്യന്‍ പ്രവാസികളുമായും വ്യവസായികളുമായും മന്ത്രി ചര്‍ച്ച നടത്തും.

v

കൂടാതെ, അധ്യാപകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍ എന്നിവരെയും മന്ത്രി കാണും. യുഎഇയിലെ സാമൂഹിക രംഗത്ത് സജീവമായ ഇന്ത്യക്കാരുമായി മന്ത്രി ചര്‍ച്ച നടത്തും. ദശാബ്ദങ്ങളായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയും. വ്യാപാര സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി രൂപീകരിച്ച സഹകരണ സമിതിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്.

കൈ പിടിച്ച് വലിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമം; അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥികൈ പിടിച്ച് വലിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമം; അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി

ഈ വര്‍ഷം ഇന്ത്യയ്ക്കും യുഎഇക്കും വളരെ പ്രത്യേകത നിറഞ്ഞതാണ്. കാരണം ഇന്ത്യയാണ് ജി-20 രാജ്യങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ അധ്യക്ഷത യുഎഇക്കാണ്. ഇരുരാജ്യങ്ങളുടെയും ഈ വര്‍ഷത്തെ തീരുമാനങ്ങള്‍ ആഗോള സമൂഹത്തെ നേരിട്ട് ബാധിക്കുമെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ വി മുരളീധരന്റെ സന്ദര്‍ശനം വളരെ പ്രാധാന്യമുള്ളതുമാണ്.

കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ് ജയശങ്കര് യുഎഇ സന്ദര്‍ശിച്ചിരുന്നു. നവംബറില്‍ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ അധ്യക്ഷത വഹിച്ച ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഈ മാസം 13ന് നടന്നിരുന്നു. ഇതില്‍ യുഎഇ വിദേശകാര്യ മന്ത്രിയും പങ്കെടുത്തിരുന്നു.

English summary
Union Minister V Muraleedharan to Meet Expats When He Arrived UAE On January 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X