കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം: ഭരണനേതൃത്വം കണ്ണുതുറക്കണമെന്നും വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം ; സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായുള്ള പോലീസ് റിപ്പോര്‍ട്ട് ഗൌരവതരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ . സംസ്ഥാനത്തെ അപകടകരമായ സാഹചര്യം പലതവണ സൂചിപ്പിച്ചതാണെന്നും ഭരണനേതൃത്വം കണ്ണുതുറക്കണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു .

kerala

ലഹരിക്കടത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ തന്നെ സംരക്ഷണം നല്‍കുന്നത് നമ്മള്‍ കണ്ടതാണ്. ലഹരി വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നുവെന്നതിനപ്പുറം ഭീകരവാദ പ്രവര്‍ത്തനത്തിന് കളമൊരുക്കുന്നതാണെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനെപ്പോലും നിയന്ത്രിക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ വോട്ടില്‍ മാത്രമാണ് കണ്ണിടുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു .

കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനാണ് സിപിഎമ്മിന് ആവേശം. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനൂകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിച്ച് കയ്യടി നേടുന്നതില്‍ കുറവില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. വെള്ളക്കരം കൂട്ടിയതുള്‍പ്പെടയുള്ള ജനദ്രോഹനയങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

അതേസമയം , മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവു വന്നിരിക്കുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു. പുതുതലമുറ മാധ്യമപ്രവര്‍ത്തകരില്‍ നല്ല ശതമാനവും കലാലയ രാഷ്ട്രീയത്തിന്റെ ഹാംഗ് ഓവര്‍ മാറാത്തവരെന്നും വി.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പാച്ചല്ലൂര്‍ സുകുമാരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തില്‍ ചില പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള മാധ്യമപ്രവര്‍ത്തകരുടെ വിധേയത്വം വളരെ പ്രകടമെന്നും ഓരോ മാധ്യമപ്രവര്‍ത്തകന്റെയും ചോദ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് കൃത്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം വായിച്ചെടുക്കാനാവുമെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു .

സമൂഹമാധ്യമങ്ങളിലൂടെ വളര്‍ന്നു വന്ന പുതിയ മാധ്യമസംസ്‌കാരം പലപ്പോഴും ബ്ലാക് മെയിലിങ് മാധ്യമ പ്രവര്‍ത്തനമായി മാറുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. ഒരു ക്യാമറയും സ്വന്തമായി സമൂഹമാധ്യമ അക്കൗണ്ടും ഉണ്ടെങ്കില്‍ ആര്‍ക്കും ഇന്നും മാധ്യമപ്രവര്‍ത്തകനാകാവുന്ന സാഹചര്യമെന്നും എന്നാല്‍ പാച്ചല്ലൂരിനെ പോലുള്ളവര്‍ കര്‍ശനമായി പാലിച്ചിരുന്ന മാധ്യമ ധാര്‍മികത ഇന്ന് ഇല്ലാതെയായിപ്പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . ബിസിനസായി മുന്നോട്ട് പോകുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് താത്പര്യങ്ങള്‍ സംരക്ഷിച്ചേ മതിയാകൂ എന്നതാണ് അവസ്ഥ. സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പുകഴ്ത്തുന്ന അവസ്ഥ ഇതിന്റെ ഭാഗമെന്നും വി മുരളീധരന്‍ പറഞ്ഞു .

English summary
V Muraleedharan says police report weapons were manufactured under guise of lab studies is serious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X