കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് പിഴ അടയ്ക്കാത്തവര്‍ക്ക് യുഎഇ വിടാനാകില്ല

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുള്ള പിഴ അടയ്ക്കാതെ ഇനി യുഎഇ വിടാമെന്ന് കരുതേണ്ട. രാജ്യത്തെ ഫെഡറല്‍ ഗതാഗതവകുപ്പും, രാജ്യത്തെ താമസ കുടിയേറ്റ വകുപ്പുകളും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചതിനെത്തുടര്‍ന്നാണിത്. പിഴ അടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പിടിയ്ക്കപ്പെടുമെന്നുളള കാര് ഉറപ്പാണ്.

രണ്ട് വകുപ്പുകളും ബന്ധിപ്പിച്ചതിനാല്‍ പിഴ അടയ്ക്കാത്തവരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയും. ഇവര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിട്ട് പോകാനോ വീസ പുതുക്കാനോ കഴിയില്ല. ഇരു വകുപ്പുകളും പരസ്പരം ബന്ധിപ്പിച്ചതിനെത്തുടര്‍ന്നാണ് പുതിയ നടപടി.

ട്രാഫിക് ഫയലുകള്‍ കുറ്റമറ്റതാക്കാതെ വിസ റദ്ദാക്കി രാജ്യം വിടാന്‍ കഴിയില്ലെന്ന് ലോ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ റാഷിദ് സുല്‍ത്താല്‍ അല്‍ ഖദ്ര് അറിയിച്ചു. നിലവിലുള്ള സ്‌പോണ്‍സര്‍ ഷിപ്പ് മാറ്റാനുള്ള വിസ മാറ്റ പ്രക്രിയകള്‍ക്ക് മുമ്പ് പിഴ അടയ്‌ക്കേണ്ടി വരും.

താമസ കുടിയേറ്റ ഇടപാടം നടത്തുന്ന എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളിലും പുതിയ തസംവിധാനം നടപ്പിലാക്കും. പദ്ധതികള്‍ യാഥാർഥ്യമായാല്‍ പിഴ അഠയ്ക്കുന്നത് ഇനി വളരെ എളുപ്പമാവുകയും ചെയ്യും. ഗതാഗതവകുപ്പിന് പുറമേ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് അടയ്ക്കാനുള്ള തുകുയും ഇത്തരത്തില്‍ ഈടാക്കും.

English summary
Unpaid fines block visa renewal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X