കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര കൃഷ്ണദാസിന്റെ ഗാനം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു

Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര കൃഷ്ണദാസിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് ശിഷ്യന്‍മാര്‍ അണിയിച്ച് ഒരുക്കിയ ഗാനം സാമുഹിക മാധ്യമങ്ങളില്‍ ശ്രദ്ധയമാകുന്നു. ശിഷ്യന്‍മാരായ ഗായകന്‍ ഗഫൂര്‍ ശാസും സംഗിത സംവിധായകന്‍ സജില്‍ വടക്കരയുമാണ് ഗുരുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഗാനം പുറത്തിറക്കിയത്. മാപ്പിളപ്പാട്ടിലെ എക്കാലത്തെയും ഹിറ്റുപാട്ടുകളില്‍ ഒന്നായ ഉടനെ കഴുത്തന്‍ അറുക്കൂ ബാപ്പാ എന്ന് തുടങ്ങുന്ന ഗാനം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തനിമയില്‍ പാടി അവതരിപ്പിച്ച ഗാനമാണ് സോഷ്യല്‍ മിഡിയകളില്‍ ശ്രദ്ധയമാകുന്നത്.

ഗായകനും ടീം അറേബ്യ എംഡിയുമായ ഗഫൂര്‍ ശാസും 10 വയസുകാരി അപ്സര ശിവപ്രസാദും പാടിയ ഗാനം ഇതിനകം ഒരു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2016 സപ്തംബര്‍ 8 നാണ് വടകര കൃഷ്ണദാസ് അന്തരിച്ചത്. 19 വര്‍ഷമായി പ്രധാന ആഘോഷ ദിനങ്ങളുടെ ഭാഗമായി വിത്യസ്ത സംഗീത പരിപാടികള്‍ ഇവര്‍ തയ്യാറാക്കാറുണ്ട് .ഇതിന്റെ ഭാഗമായാണ് ഈ ബലിപെരുന്നാള്‍ ദിനത്തില്‍ അതിന്റെ സന്ദേശം ഉള്‍കൊണ്ട് ഗുരുവിന്റെ ഗാനം വീണ്ടും ഇവര്‍ അണിയിച്ചൊരുക്കിയത്. യു എ ഇ ദേശിയ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സംഗീത ആല്‍ബത്തിന് യു എ ഇ സര്‍ക്കാരിന്റെ അംഗീകാരം വരെ ഇവരെ തേടിയെത്തിയിരുന്നു. ടീം അറേബ്യയുടെ ബാനറില്‍ ബലിപെരുന്നാള്‍ ദിനത്തിലാണ് സാമുഹിക മാധ്യമങ്ങളില്‍ ഈ ഗാനം പോസ്റ്റ് ചെയ്തത്.

hitinsocialmedia

പ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവ് പി ടി അബ്ദുറഹ്മാന്‍ എഴുതിയ ഉടനെ കഴുത്തന്‍ അറുക്കൂ ബാപ്പാ എന്ന ഈ ഗാനം 1970 കളിലാണ് പുറത്തു വന്നത്. വടകര കൃഷ്ണദാസ് തന്നെ സംഗീതം നിര്‍വഹിച്ചുകൊണ്ട് കൃഷ്ണദാസും വിളയില്‍ ഫസീലയും ആലപിച്ച ഗാനം ഗ്രാമഫോണ്‍ വഴിയാണ് ആദ്യമായി പുറത്തു വരുന്നത്. ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും ത്യാഗത്തിന്റെ കഥ പറയുന്ന ഗാനം മാപ്പിളപാട്ട് സംഗീത ശാഖയിലെ എക്കാലത്തെയും ഹിറ്റു പാട്ടുകളില്‍ ഒന്നാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഗഫൂറും സജിലും വടകര കൃഷ്ണദാസില്‍ നിന്ന് ഗാന രംഗത്തെ വിവിധ അറിവുകള്‍ കരസ്ഥമാക്കിയവരാണ്. 1980-85 കാലഘട്ടങ്ങളില്‍ പ്രസിദ്ധ ഗായകന്‍ മുസ എരിഞ്ഞോളിയുടെ സംഘത്തില്‍ മാസ്റ്റര്‍ ഗഫൂര്‍ എന്ന പേരില്‍ ഗാനങ്ങള്‍ ആലപിച്ച് ഏറെ ശ്രദ്ധേയനായിട്ടുമുണ്ട്.

പുറത്തിറങ്ങുവാനുള്ള മൂന്ന് സിനിമകളിലും ഗാനങ്ങള്‍ പാടിയിട്ടുണ്ട് ഗഫൂര്‍. ഇവരുടെ ഈ സംഗീത പ്രണാമത്തില്‍ ഗാനം ആലപിച്ച അപ്സര ശിവപ്രസാദ് എന്ന 10 വയസ്സുകാരി ഈ മേഖലക്ക് ഏറെ പ്രതിക്ഷ നല്‍കുന്ന ഗായികയാണ്. ദുബായ് മില്ലേനിയം സ്‌കൂളില്‍ 6 ക്ലാസില്‍ പഠിക്കുന്ന അപ്സര സണ്‍ ടി വി സംഘടിപ്പിച്ച സണ്‍ സിങ്ങര്‍ സീസണ്‍ നാലിലെ സെമി ഫൈനലിസ്റ്റാണ്. മാത്രവുമല്ല മലയാളത്തിലെ നിരവധി മലയാള ടി വി ചാനലുകളില്‍ ഗാനങ്ങള്‍ ആലപിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. പ്രിയ പുത്തിലെത്ത് ക്യാമറയും, ജാബിര്‍ കൊളത്തൂര്‍, സാനിയാസ് തുടങ്ങിയവര്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കി ഈ സംഗീത പ്രണാമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

English summary
Vadakara Krishnadas's song has become popular in socialmedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X