Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് വര്‍ഷത്തേക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാം; യുഎഇയില്‍ ഗ്രീന്‍ വിസ നേടണോ? അറിയേണ്ടതെല്ലാം

അബുദാബി: അഞ്ച് വര്‍ഷത്തെ സാധുതയുള്ള ഗ്രീന്‍ വിസ സെപ്തംബര്‍ മുതല്‍ യു എ ഇയില്‍ പ്രാബല്യത്തില്‍ വരാന്‍ പോവുകയാണ്. യോഗ്യരായ പ്രൊഫഷണലുകള്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍, വ്യവസായ സംരംഭകര്‍ എന്നിവരെ ആകര്‍ഷിക്കുന്നതിനായി യു എ ഇ അതിന്റെ എന്‍ട്രി, വിസ ഇഷ്യുന്‍സ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി പരിഷ്‌കരിക്കുന്നു.

അഞ്ച് വര്‍ഷത്തെ സാധുതയുള്ള ഗ്രീന്‍ വിസ അടുത്തിടെയാണ് യു എ ഇ പ്രഖ്യാപിച്ചത്. ഗ്രീന്‍ വിസ എന്നത് ഒരു റസിഡന്റ് വിസയാണ്. അത് വിസ ഉടമയെ അഞ്ച് വര്‍ഷത്തേക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നു. എന്തിനാണ് പുതിയ വിസ എന്ന് പരിശോധിക്കാം.

1

യു എ ഇയിലെ മൊത്തം ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളാണ്. അതുപോലെ, വിദേശ തൊഴിലാളികള്‍ യു എ ഇയില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനും ജീവിത നിലവാരം ആസ്വദിക്കാനും പുതിയ വിസകളും തേടുന്നു. ഗ്രീന്‍ വിസ അവതരിപ്പിക്കുന്നത് പ്രവാസികള്‍ക്ക് യു എ ഇയില്‍ താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാക്കും.

2

ഗ്രീന്‍ വിസ പ്രകാരം പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. മാത്രമല്ല, അവരുടെ പങ്കാളികള്‍, കുട്ടികള്‍, ഫസ്റ്റ്-ഡിഗ്രി ബന്ധുക്കള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യാനും അവരെ അനുവദിക്കും. കുടുംബത്തിന്റെ വിസയുടെ സാധുതയും കാലാവധിയും പ്രാഥമിക ഉടമയുടെ വിസയുമായി സമന്വയിപ്പിക്കും.

3

ആര്‍ക്കൊക്കെ ഗ്രീന്‍ വിസ ലഭിക്കും എന്ന് നോക്കാം. ഇനിപ്പറയുന്ന മൂന്ന് വിഭാഗങ്ങളിലെ വിദേശികള്‍ക്ക് ഗ്രീന്‍ വിസ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

1. വിദഗ്ധരായ പ്രൊഫഷണലുകള്‍

വിദഗ്ധരായ ജീവനക്കാര്‍ക്ക് തൊഴിലുടമയോ സ്‌പോണ്‍സറോ ഇല്ലാതെ ഗ്രീന്‍ വിസ ലഭിക്കും. അതിനായി അവര്‍ക്ക് ഒരു ബാച്ചിലേഴ്‌സ് ബിരുദത്തിന്റെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ആവശ്യമാണ്. സ്വന്തം പേരില്‍ ഒരു തൊഴില്‍ കരാര്‍ ഉണ്ടായിരിക്കുകയും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണ്ണയിക്കുന്ന ആദ്യത്തെ മൂന്ന് തൊഴില്‍ തലങ്ങളില്‍ വരുകയും വേണം.

4

2. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളും ഫ്രീലാന്‍സര്‍മാരും

മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സ്വയം തൊഴില്‍/ഫ്രീലാന്‍സ് പെര്‍മിറ്റ് ലഭിച്ചാല്‍ സ്വതന്ത്രരായ വ്യക്തികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വിസ അനുവദിക്കും. ഒരു സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമ അല്ലെങ്കില്‍ ഒരു ബാച്ചിലേഴ്‌സ് ഡിഗ്രിയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്.

5

കഴിഞ്ഞ രണ്ട് വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹമോ അതില്‍ കൂടുതലോ ആയിരിക്കണം. പകരമായി, അപേക്ഷകന് യു എ ഇ താമസസമയത്ത് സാമ്പത്തിക സോള്‍വന്‍സിയുടെ തെളിവ് സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍, അവര്‍ വിസയ്ക്ക് യോഗ്യരാകും.

3. പങ്കാളികള്‍ അല്ലെങ്കില്‍ നിക്ഷേപകര്‍

ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളികള്‍ക്കും നിക്ഷേപകര്‍ക്കും വിസ ലഭ്യമാണ്. അഞ്ച് വര്‍ഷമാണ് കാലാവധി. അപേക്ഷകന്‍ നിക്ഷേപ തെളിവും അംഗീകാരവും സമര്‍പ്പിക്കേണ്ടതുണ്ട്. മാത്രമല്ല, അംഗീകൃത പ്രാദേശിക അധികാരികളുടെ അനുമതി ആവശ്യമാണ്, ഒന്നിലധികം ലൈസന്‍സുകളുടെ കാര്യത്തില്‍ മൊത്തം മൂലധനം പരിഗണിക്കും.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+