Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് വിദേശ ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് തുല്യമാക്കും

കുവൈത്ത്: രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശിസ്വദേശി അനുപാതം തുല്യമാക്കണമെന്ന് രാജ്യത്തെ എം.പി മാര്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം തുടര്‍ന്നു പോയാല്‍ സ്വദേശികള്‍ രാജ്യത്ത് ന്യൂനപക്ഷമായിപ്പോകുമെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇവര്‍ ആരോപിക്കുന്നു.

നിലവില്‍ ഏതാണ്ട് 25 ലക്ഷം വിദേശികള്‍ രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍, എന്നാല്‍ സ്വദേശികളുടെ എണ്ണമാകട്ടെ നേര്‍പകുതിയില്‍ കുറവ് 12 ലക്ഷവും.പൊതുസ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അവിദഗ്ധരായ വിദേശ തൊഴിലാളികളെ കണ്ടെത്തി ഇവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും എം.പി മാര്‍ ആവശ്യം ഉന്നയിച്ചു.

kuwait-map

വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ വിവിധ വകുപ്പ് തലവന്‍മാരുടെ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണ മേഖലയില്‍ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ രാജ്യം വിടണമെന്നും, പൊതുമേഖലയില്‍ സ്വദേശികളെ ജോലിക്ക് ലഭിക്കാത്ത സാഹചര്യങ്ങളില്‍ മാത്രം വിദേശികളെ നിയമിക്കുകയും അല്ലാത്ത തസ്തികകളില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സര്‍ക്കാറിന് കീഴില്‍ ഒരു പുതിയ സമിതി രൂപീകരിച്ച് വിദേശ തൊഴിലാളികളെ പുനര്‍ നിയമിക്കാനും, ഓരോ രാജ്യക്കാര്‍ക്കും നിശ്ചിത വേതന സംവിധാനം ഏര്‍പ്പെടുത്തി രാജ്യത്തെ നിലവിലുള്ള വിദേശ തൊഴിലാളി ജനസംഖ്യയിലെ അനുപാതം പുനര്‍ നിര്‍ണ്ണയിക്കുവാനുമാണ് പുതിയ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+