10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന് ചെയ്തത് ഞെട്ടിക്കും
ലണ്ടന്‍: ഒരു ഡോക്ടറെ കാണാന്‍ നമ്മള് എത്ര കാത്തിരിക്കും. പമരാവധി ഒരു മാസമൊക്കെ നോക്കും. എന്നിട്ടും കണ്ട് ചികിത്സ തേടാന്‍ സാധിക്കുന്നില്ലെങ്കില്‍, നമ്മള് മറ്റ് മാര്‍ഗങ്ങള്‍ തേടും. പക്ഷേ വര്‍ഷങ്ങള്‍ ഡോക്ടറുടെ സേവനത്തിനായി ശ്രമിച്ച്, കിട്ടാതെ വന്നപ്പോള്‍ ഒരു മധ്യവയസ്കന് ചെയ്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്.

ഇയാള്‍ സ്വന്തം പല്ല് പറിച്ച് കളഞ്ഞിരിക്കുകയാണ്. അതും എന്താണ് പ്രശ്നമെന്ന് പോലും നോക്കാതെയാണ് ഇതെല്ലാം ചെയ്തത്. പലരും സംഭവത്തില്‍ പൊട്ടിച്ചിരിക്കുകയാണ്. കമന്റുകളുടെ പെരുമഴയാണ് ഈ സംഭവത്തിന് പിന്നാലെ വന്നിരിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് പരിശോധിക്കാം....

ഒരു അമ്പതുകാരന്, ഡോക്ടറെ കാണാനുള്ള നിരവധി ശ്രമങ്ങള്‍ക്കൊടുവിലാണ് ഇങ്ങനൊരു കാര്യം ചെയ്തിരിക്കുകയാണ്. സ്വന്തം പല്ല് സ്വയം പറിച്ചെടുത്തിരിക്കുകയാണ് ഇയാള്‍. എന്‍എച്ച്എസ് ഡെന്റിസ്റ്റിന്റെ അപ്പോയിന്മെന്റിനായി നിരവധി തവണ ശ്രമിച്ചിരുന്നു ഇയാള്‍. കൃത്യമായി പറഞ്ഞാല്‍ ഒരു ദശാബ്ദത്തില്‍ അധികമായി ഈ ഡെന്റിസ്റ്റിനെ കണ്ട് ചികിത്സ തേടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഒരിക്കല്‍ പോലും ഇയാള്‍ക്ക് അപോയിന്മെന്റ് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ സ്വയം ചികിത്സ നടത്തിയിരിക്കുന്നത്.

ഡേവിഡ് സര്‍ജന്റ് എന്നയാള്‍ക്കാണ് ഇങ്ങനെ സംഭവം ഉണ്ടായിരിക്കുന്നത്. ഇയാളൊരു അറവുകാരനാണ്. ഒരുപാട് കാലം പല്ലുവേദന അനുഭവപ്പെട്ടു. അത് മാത്രമല്ല, ആരോഗ്യ കേന്ദ്രത്തില്‍ പലതവണ ഡോക്ടറെ കാണാനെത്തുകയും, മടങ്ങിപ്പോകേണ്ട അവസ്ഥയും ഇയാള്‍ക്കുണ്ടായിരുന്നു
ഉണ്ടായിരുന്നു. മറ്റ് വഴിയൊന്നുമില്ലാതെ പല്ല് പറിച്ചെടുക്കുകയായിരുന്നുവെന്നും ഡേവിഡ് സര്‍ജന്റ് പറഞ്ഞു. അതേസമയം പറിച്ചെടുക്കും മുമ്പ് വേദന സംഹാരിയായി കുറച്ച് ബിയറും കുറച്ച് മരുന്നും കഴിച്ചിരുന്നു.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല് ഇനി കഴിക്കരുത്
ഡേവിഡിന്റെ ജീവിതവും അത്ര മെച്ചപ്പെട്ടതൊന്നുമല്ല. അതും പല്ല് സ്വന്തമായി പറിച്ചെടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇയാള്‍ക്ക് അംഗപരിമിതര്‍ക്കുള്ള പെന്ഷന് ലഭിക്കുന്നുണ്ട്. എന്നാല്‍ ജീവിതചെലവ് വര്‍ധിച്ചതോടെ ഇയാള്‍ നട്ടംതിരിയുകയായിരുന്നു. സ്വന്തം നായക്ക് ഭക്ഷണം വാങ്ങാനുള്ള പണം പോലും ചെലപ്പോള്‍ ഇയാളുടെ കൈവശം ഉണ്ടാവാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പല്ലിന് ചികിത്സ തേടുക അസാധ്യമായ കാര്യമായിരുന്നു. കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ വേറെയുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഡെന്റല്‍ കെയറിനും പണമുണ്ടായിരുന്നില്ല.

ഡെന്റിസ്റ്റിനെ കാണാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഡേവിഡ് സ്വന്തം പല്ല് പറിച്ചെടുത്തത്. ഒരു ഡോക്ടറെ കാണുന്നത്, സാമ്പത്തികമായി ചികിത്സ തേടാന്‍ പോലും ഇയാള്‍ക്ക് സൗകര്യമില്ലാത്ത സമയത്താണ്. ഇയാളുടെ പ ല്ലിന് എന്തൊക്കെയോ വേറെയും പ്രശ്നങ്ങളുണ്ട്. 15 വര്‍ഷം വരെയായി ഡോക്ടര്‍മാരെ താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവരൊന്നും ജീവിതത്തില്‍ പരിഹാരം കണ്ടെത്തി തന്നിട്ടില്ലെന്നും ഡേവിഡ് വ്യക്തമാക്കി. ഒരുപാട് ശ്രമിച്ചിട്ടാണ് പല്ല് പറിഞ്ഞ് പോന്നത്. ഇബുപ്രോഫെന്‍ എന്ന മരുന്നാണ് വേദന അറിയാതിരിക്കാനായി കഴിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications