Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടല്‍ മാറാതെ സൊമാറ്റോ; 2022ൽ ഒരു യുവാവ് ഓര്‍ഡര്‍ ചെയ്തത് 28 ലക്ഷം രൂപയുടെ ഭക്ഷണം

ഫുഡ് ഡെലിവറി ആപ്പുകളുടെ വരവോടെ പലരും ഇന്ന് ഭക്ഷണം ഹോട്ടലുകളില്‍ പോകാതെ വീട്ടില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം ആപ്പുകള്‍ ഒരുപാട് യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കാരണമായിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ കസ്റ്റമര്‍ക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ലാഭമുണ്ടെങ്കിലും ഇന്ന് ചെലവ് ഇരട്ടിയാണ്. ഇന്ന് പലരും വീട്ടില്‍ പാചകം ചെയ്യുന്നത് ഒഴിവാക്കി ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.

1

ഇത്തരത്തില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത് കഴിച്ചാല്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് എത്ര ചെലവ് വരും. കൂടിപ്പോയാല്‍ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും കണക്കായിരിക്കുംയ. എന്നാല്‍ പൂനെയിലെ ഒരു യുവാവ് ഒരു വര്‍ഷം ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിച്ചതിന്റെ കണക്ക് കേട്ടാല്‍ എല്ലാവരും ഒന്ന് തലയില്‍ കൈവച്ചു പോകും.

2

വര്‍ഷം അവസാനിക്കുമ്പോള്‍, സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകള്‍ 2022-ലെ മുന്‍നിര കണക്കുകള്‍ വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നത്. സൊമാറ്റോ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു ഡല്‍ഹിക്കാരന്‍ ഈ വര്‍ഷം 3000-ത്തിലധികം ഭക്ഷണ ഓര്‍ഡറുകള്‍ നല്‍കി, അതായത് പ്രതിദിനം 9 ഓര്‍ഡറുകള്‍.

3

എന്നാല്‍ പൂനെയില്‍ നിന്നുള്ള യുവാവ് ഈ വര്‍ഷം 28 ലക്ഷം രൂപയ്ക്ക് സൊമാറ്റോയില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്‌തെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സോമാറ്റോയുടെ ഏറ്റവും മികച്ച കസ്റ്റമര്‍ അദ്ദേഹം തന്നെയാണ് കമ്പനി പറയുന്നു. സൊമാറ്റോ ആപ്പ് വഴി റെക്കോര്‍ഡ് ഓര്‍ഡറുകള്‍ നല്‍കിയ നിരവധി ഉപഭോക്താക്കളെ കമ്പനി തിരഞ്ഞെടുത്തിരുന്നുു. ഈ കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

4

ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഉപയോക്താവ് ഈ വര്‍ഷം ആപ്പ് വഴി 3300 ഓര്‍ഡറുകള്‍ നല്‍കിയപ്പോള്‍ മറ്റൊരു ഉപയോക്താവ് 1,098 കേക്കുകള്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്തുവെന്ന് കമ്പനി വെളിപ്പെടുത്തി. കൂടാതെ മറ്റൊരു ഉപയോക്താവിന് 2022ല്‍ 6.96 ലക്ഷം രൂപയുടെ കിഴിവ് ലഭിച്ചതായും സൊമാറ്റോ വെളിപ്പെടുത്തി.

5

നേരത്തെ സൊമാറ്റോ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറകത്തുവിട്ടിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ഓരോ മിനിറ്റിലും 186 ബിരിയാണികളാണ് സൊമാറ്റോ വിതരണം ചെയ്തത്. സ്വിഗ്ഗിയും ഇതേ അവസ്ഥ പിന്തുടര്‍ന്നിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണിയാണെന്നും സ്വിഗ്ഗി വെളിപ്പെടുത്തിയിരുന്നു.

6

റിപ്പോര്‍ട്ട് പ്രകാരം ബിരിയാണിക്ക് പിന്നാലെ മസാല ദോശ, ചിക്കന്‍ ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ നാന്‍, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണങ്ങള്‍. സൊമാറ്റോ ഉപയോക്താക്കളെപ്പോലെ, ചില സ്വിഗ്ഗി ഉപയോക്താക്കളും ഈ വര്‍ഷം റെക്കോര്‍ഡ് ഓര്‍ഡറുകള്‍ നല്‍കി. ബെംഗളൂരുവില്‍ നിന്നുള്ള ഉപയോക്താക്കളില്‍ ഒരാള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.

7

ബെംഗളൂരുവില്‍ നിന്നുള്ള ഒരാള്‍ ദീപാവലി സമയത്ത് 75,378 രൂപയുടെ ഒറ്റ ഓര്‍ഡര്‍ നല്‍കിയന്നെും പൂനെയില്‍ നിന്നുള്ള മറ്റൊരു ഉപയോക്താവ് 71,229 രൂപ വിലയുള്ള ബര്‍ഗറുകളും ഫ്രൈകളും ഓര്‍ഡര്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ഉപയോക്താക്കളും ഭക്ഷണ രുചിയില്‍ പരീക്ഷണം നടത്തിയതായി സ്വിഗ്ഗി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ഉപയോക്താക്കള്‍ കൊറിയന്‍, ഇറ്റാലിയന്‍ വിഭവങ്ങള്‍ ധാരാളം ഓര്‍ഡര്‍ ചെയ്തതായി സ്വിഗ്ഗി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+