Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പ്ലേറ്റ് മാ​ഗിക്ക് വില 400 രൂപ; തട്ടുകടയിലെ 'വിഐപി'; രഹസ്യം തേടി സോഷ്യൽമീഡിയ

തട്ടുകടകളിലെ ഭക്ഷണത്തോട് ഒട്ടുമിക്ക ആളുകൾക്കും ഒരിഷ്ടക്കൂടുതൽ ഉണ്ടാവും. ആദ്യത്തെ കാരണം തട്ടുകട ഭക്ഷണങ്ങളുടെ പ്രത്യേക രുചിയാണ്. രണ്ടാമത്തെ കാരണം ഹോട്ടലുകളിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നവരൊക്കെ തട്ടുകടകളിൽ നിന്നാണ് കൂടുതലായും ഭക്ഷണം കഴിക്കാറുള്ളത്.

ഇനി പറയാൻ പോകുന്നത് തട്ടുകടയിൽ ലഭിക്കുന്ന ഒരു വിഐപി ഭക്ഷണത്തെക്കുറിച്ചാണ്. അതെ. കുട്ടികൾക്ക് വരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മാഗിയാണ് ഈ തട്ടുകടയിലെ വിഐപി ഭക്ഷണം. 400 രൂപയാണ് ഒരു പ്ലേറ്റ് മാഗിക്ക് വാങ്ങുന്ന വില. ഒരു പ്ലേറ്റ് മാഗിക്ക് 400 രൂപയോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. എന്താണ് സംഭവം എന്ന് വിശദമായി അറിഞ്ഞാലോ?

Maggi

PC: therealharryuppal/ instagram

സോഷ്യൽമീഡിയയിലെ ചർച്ച ഇപ്പോൾ ഈ വിഐപി മാഗി തന്നെയാണ്. മാഗിയുണ്ടാക്കുന്ന തട്ടുകടക്കാരന്റെ വീഡിയോ വൈറലാണ്. ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.' നിങ്ങൾ ഇതിൽ സ്വർണം ചേർക്കുന്നുണ്ടോ എന്ന' ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തട്ടുകടക്കാരൻ മാഗി ഉണ്ടാക്കുമ്പോൾ രണ്ട് ചേരുവകൾ ചേർക്കുന്നതായി കാണാം. ഇത് വല്ല രഹസ്യ ചേരുവയാണോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.

രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ എന്താ ബിഎംഡബ്ല്യൂവിൽ വരുന്ന ആൾക്കുവേണ്ടിയാണോ ഈ മാഗി തയ്യാറാക്കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. 400 രൂപ കൊടുത്ത് ഈ മാഗി വാങ്ങിക്കുന്നതിനെക്കാൾ രണ്ട് പ്ലേറ്റ് മട്ടൺകറി വാങ്ങിക്കാം എന്നാണ് ചിലർ പറയുന്നത്.

എന്തുകൊണ്ടാണ് ഇത്രയധികം വില എന്നറിയാതെ ആകെ തലപുകഞ്ഞിരിക്കുകയാണ് ആളുകൾ. ഇത്രയും വിലനൽകി ഈ വിഐപി മാഗി ആരെങ്കിലും വാങ്ങിക്കുമോ എന്ന സംശയവും ചിലർക്കുണ്ട്.

അതേസമയം, തട്ടുകടക്കാർ പല പരീക്ഷണങ്ങളും നടത്താറുണ്ട്. വളരെ എളുപ്പത്തിൽ‌ തയ്യാറാക്കി കഴിക്കാം എന്നതാണ് മാ​ഗിയുടെ ഉ​ദ്ദേശമെങ്കിലും ഈ മാ​ഗിയിൽ മറ്റ് ചേരുവകൾ ചേർത്തുള്ള പരീക്ഷണങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്.
ചിലർ വളരെ രുചികരമായി തയ്യാറാക്കി കയ്യടി നേടും.

ചിലരാകട്ടെ തങ്ങളുടെ പരീക്ഷണത്തിന് വലിയതരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറും ഉണ്ട്. എന്തായാലും 400 രൂപയുടെ മാ​ഗി വാങ്ങി പരീക്ഷണം നടത്താനില്ലെന്നാണ് ഭൂരിഭാ​ഗവും പറയുഞ്ഞിരിക്കുന്നത്. ഈ വിഐപി മാ​ഗി പരീക്ഷിച്ചുനോക്കാൻ തയ്യാറുള്ള ആരെങ്കിലുമുണ്ടോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+