കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ സര്‍വീസുകളെ വിശ്വസിക്കരുതെന്ന് പലരും പറയാറുണ്ട്. പ്രധാനമായും ഓര്‍ഡര്‍ ചെയ്യുന്നത് ഒരുകാര്യവും, കിട്ടുന്നത് മറ്റൊന്നായിരിക്കുമെന്നതാണ് സത്യം. പക്ഷേ എല്ലാ ഓര്‍ഡറുകളും ഇങ്ങനെയല്ല. വളരെ നല്ല രീതിയില്‍ സാധനം കൊണ്ടുതരുന്നവരുമുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഡെലിവെറി സര്‍വീസുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍.

1

അത്തരമൊരു പണിയാണ് മംഗലാപുരത്തുള്ള ഒരു യുവാവിന് കിട്ടിയിരിക്കുന്നത്. ഇയാള്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയുടെ സമയത്ത് ലാപ്പ്‌ടോപ്പ് തന്നെയാണ് വാങ്ങിയത്. തന്റെ ഓര്‍ഡര്‍ ഉടന്‍ എത്തുമെന്ന് കരുതിയ യുവാവിന് പ്രതീക്ഷ തെറ്റിയില്ല. പക്ഷേ പെട്ടി പൊട്ടിച്ചപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിഞ്ഞത്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: Chinmaya Ramana twitter

ദീപാവലി സീസണ്‍ ആയത് കൊണ്ട് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വലിയ ഓഫറുകള്‍ സാധനങ്ങള്‍ക്ക് നല്‍കിയിരുന്നു. അങ്ങനെ വില കുറഞ്ഞ സമയത്താണ് ഈ യുവാവ് ലാപ്‌ടോപ്പ് വാങ്ങിയത്. ഫ്‌ളിപ്പാകാര്‍ട്ടില്‍ നിന്ന് ലാപ്പ്‌ടോപ്പാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്ത കാര്യങ്ങള്‍ അല്ല ലഭിച്ചത്. വലിയൊരു കല്ലും, കുറച്ച് ഈ വേസ്റ്റുകളുമാണ് ഈ പെട്ടിയില്‍ ഉണ്ടായിരുന്നത്. യുവാവ് ആകെ അമ്പരന്ന് പോയി. ഇത്തരം ചതികള്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. എന്നാല്‍ ഈ യുവാവിന് സംഭവിച്ച കാര്യങ്ങള്‍ കുറച്ച് അമ്പരപ്പിക്കുന്നതാണ്.

2

image credit: Chinmaya Ramana twitter

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

അതേസമയം ഈ യുവാവ് ഈ സംഭവം ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോള്‍ മാത്രമാണ് എല്ലാവരും അറിഞ്ഞത്. ചിന്മയ രമണ എന്നാണ് ഈ യുവാവിന്റെ പേര്. തനിക്ക് പറ്റിയ ചതിയാണ് യുവാവ് കുറിപ്പായി പങ്കുവെച്ചത്. ഡെലിവെറിയില്‍ കിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ലാപ്പ്‌ടോപ്പിനാണ് താന്‍ ഓര്‍ഡര്‍ ചെയ്തത്. കിട്ടിയത് ഒരു വലിയ കല്ലും, കുറച്ച് ഇലക്ട്രോണിക് വേസ്റ്റുകളും. ഫ്‌ളിപ്പ്കാര്‍ട്ടിലെ ദീവാലി സെയിലിന്റെ സമയത്താണ് താന്‍ ഇത് വാങ്ങിയതെന്നും ചിന്മയ കുറിപ്പില്‍ പറയുന്നു.

3

image credit: Chinmaya Ramana twitter

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഫ്‌ളിപ്പ്കാര്‍ട്ട് സര്‍വീസില്‍ നിന്ന് ലഭിച്ച മറുപടി അടക്കം യുവാവ് പങ്കുവെച്ച കുറിപ്പിലുണ്ട്. നിങ്ങള്‍ ഓര്‍ഡര്‍ വാങ്ങിയതാണെന്നും, റീഫണ്ട് ചെയ്യാന്‍ പറ്റില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് പലപ്പോഴായി സാധനങ്ങള്‍ വാങ്ങിയതില്‍ ഞാനിന്ന് ഖേദിക്കുന്നു. ഇത് വായിക്കുന്നവരുണ്ടെങ്കില്‍, അവരോടായി പറയുകയാണ്, നിങ്ങള്‍ക്ക് ഇതേ അനുഭവം വരരുതെന്നാണെങ്കില്‍, ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് തീര്‍ച്ചയായും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാതിരിക്കുക. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അവര്‍ നിങ്ങളെ സഹായിക്കില്ല. എന്നെ പോലെ നിസ്സഹായനായി പോകുമെന്നും യുവാവ് പറഞ്ഞു.

4

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യംസോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം

അതേസമയം ചിന്മയ രമണ അണ്‍ബോക്‌സിംഗ് വീഡിയോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഉല്‍പ്പന്നത്തിന് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓപ്പണ്‍ ബോക്‌സ് ഡെലിവെറി സംവിധാനമില്ലെന്നും യുവാവ് പറഞ്ഞു. ഇത് ഉപയോക്താക്കള്‍ക്ക് തെറ്റായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് തടയാനായി കൊണ്ടുവന്ന രീതിയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫ്‌ളിപ്പ്കാര്‍ട്ട് രമണയ്ക്ക് പണം തിരികെ നല്‍കി. ഇനി താന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമെന്ന് പണം തിരിച്ചുകിട്ടിയതോടെ ഇയാള്‍ പറഞ്ഞു. പലരും തങ്ങളുടെ അനുഭവവും ഇതോടൊപ്പം പറയുന്നുണ്ട്.

English summary
a youth from mangaluru orders a laptop from flipkart but what he gets is some brick and scrap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X